Breaking News

Trending right now:
Description
 
Mar 25, 2013

നവനീത്‌ കൗര്‍ ധില്ലന്‍ മിസ്‌ ഇന്ത്യാ

image നവനീത്‌ കൗര്‍ ധില്ലന്‍ (20) പുതിയ മിസ്‌ ഇന്ത്യ. പട്യാലയില്‍നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്‌. വിശാഖപട്ടണത്തില്‍നിന്നുള്ള ശോഭിത ദുലിപാല (20) ഫസ്‌റ്റ്‌ റണ്ണറപ്പും മുംബൈയില്‍നിന്നുള്ള സോയ അഫ്രോസ്‌ (18) രണ്ടാം റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ യഷ്‌ രാജ്‌ സ്‌റ്റുഡിയോസിലാണ്‌ മത്സരം അരങ്ങേറിയത്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന്‌ 23 സുന്ദരികളാണ്‌ മത്സരത്തില്‍ മാറ്റുരച്ചത്‌. മൂന്നു വര്‍ഷത്തിനു ശേഷം പൊതുവേദിയില്‍ എത്തിയ ഐശ്വര്യ റായി ഏവരുടേയും മനം കവര്‍ന്നു. ബോളിവുഡ്‌ താരങ്ങള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും സുന്ദരി മത്സരത്തിനിടെ അരങ്ങേറി.