Breaking News

Trending right now:
Description
 
Mar 25, 2013

സഭയുടെ യുവചൈതന്യം വീണ്ടെടുക്കണമെന്ന്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

image സഭയുടെ യുവചൈതന്യം വീണ്ടെടുക്കേണ്ടതു വിശ്വാസിസമൂഹത്തിന്റെ മുഴുവന്‍ കടമയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാശുശ്രൂഷകളില്‍ യുവജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്‌. തങ്ങളുടേതായ നിലയില്‍ സഭാശുശ്രൂഷയോടു ചേര്‍ന്നു നില്‍ക്കാനും അതിന്റെ ഭാഗമാകാനും കത്തോലിക്കായുവാക്കള്‍ ശ്രദ്ധിക്കണം. സഭയുടെ വളര്‍ച്ചയില്‍ യുവജനസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു സഭാനേതൃത്വവും താത്‌പര്യമെടുക്കേണ്ടതുണ്ട്‌. സാര്‍വത്രിക സഭയെ നയിക്കാന്‍ നമുക്കു ലഭിച്ച ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ അനുഗൃഹീതമായ ജീവിതചൈതന്യത്തിനനുസരിച്ച്‌ സഭാശുശ്രൂഷകളെ നാം ക്രമപ്പെടുത്തണം. സഭാധികാരികളും വിശ്വാസികളും കൂടുതല്‍ കൂട്ടായ്‌മ അനുഭവത്തോടെ മുന്നോട്ടുനീങ്ങേണ്ടതുണ്ട്‌. സഭയെ നയിക്കുന്നവരും വിശ്വാസി സമൂഹവും ഒരേ വിശുദ്ധിയിലേക്കാണു യാത്ര ചെയ്യുന്നതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഓര്‍മിപ്പിച്ചു. അതിരൂപത കര്‍മപരിപാടികളെക്കുറിച്ച്‌ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ വിശദീകരിച്ചു. നാമഹേതുക തിരുനാള്‍ ആഘോഷിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു ഉപഹാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.