Breaking News

Trending right now:
Description
 
Mar 24, 2013

സിഡ്‌നിയില്‍ ദിലീപ്‌ നയിക്കുന്ന താരനിശ ഏപ്രില്‍ 20-ന്‌, ഗ്ലോബല്‍ മലയാളം മീഡിയ പാര്‍ട്‌നര്‍

image ആസ്‌ട്രേലിയ: സിഡ്‌നിയില്‍ ഏപ്രില്‍ 20-ന്‌ ദീലിപ്‌ നയിക്കുന്ന താരസന്ധ്യ. ആസ്‌ട്രേലിയന്‍ മലയാളികളെ പൊട്ടിച്ചിരികളുടെയും സംഗീത നൃത്തച്ചുവടുകളുടെയും ലോകത്തെയ്‌ക്ക്‌ കൂട്ടിക്കൊണ്ടു പോകുവാന്‍ സിനിമ ഹാസ്യരംഗത്തെപ്രമുഖരാണ്‌ ദിലീപിനൊപ്പം അണിച്ചേരുക.

സിനിമാതാരം മൈഥിലി,സംഗീതത്തോടൊപ്പം നൃത്തച്ചുവടുകളുമായി പ്രേക്ഷകരെ സംഗീതവുമായി ഒന്നിപ്പിക്കുന്ന റിമി ടോമി, പാരഡി ഗാനങ്ങളുടെ കുലപതി നാദിര്‍ഷാ, ഏഷ്യനെറ്റ്‌ കോമഡി സ്‌റ്റാര്‍ വിന്നര്‍ ടീമിനെ നയിച്ച നെല്‍സണ്‍, സ്‌ത്രീ ഹാസ്യത്തിന്റെ പുതിയ അവതരണ ശൈലിയുമായി സുബി, ഷാജോണ്‍, യൂസഫ്‌, ശ്രീജിത്ത്‌, തുടങ്ങിയ വന്‍താരനിരയാണ്‌ ഈ ഇവന്റില്‍ അണിച്ചേരുക.

കെനിങ്ങ്‌സ്റ്റണിലെ യുഎന്‍എസ്‌ഡബ്ല്യു സയന്‍സ്‌ തിയേറ്ററിലാണ്‌ ഷോ സംഘടിപ്പിച്ചിരിക്കുന്നത്‌.
ആസ്‌ട്രേലിയയിലെ പ്രമുഖ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയായ ഇയോസ്‌ ഇവന്റ്‌ നേതൃത്വം നല്‌കുന്ന ദിലീപ്‌ ഷോയില്‍ ഗ്ലോബല്‍ മലയാളവും മീഡിയ പാര്‍ട്‌നറാകുന്നു

ഒരു പതിറ്റാണ്ട്‌ കാലമായി ആസ്‌ട്രേലിയില്‍ ഇന്ത്യന്‍ സിനിമ വിതരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ്‌ ഇയോസ്‌ ഇവന്റ്‌സ്‌. പരസ്യവിപണിയിലെ പ്രമുഖരായ ഫ്‌ളോറല്‍ വൈബ്‌സ്‌ ദിലീപ്‌ ഷോയുടെ മാര്‍ക്കറ്റിംങ്ങ്‌ പാര്‍ട്‌നറാണ്‌.

ഷോയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍്‌ക്ക്‌ ഈ നമ്പരില്‍ ബന്ധപ്പെടുക. സുമേഷ്‌ 0425 219 430,രാജേഷ്‌ 0413 303 809, റാഡ്‌ - 0416 094829.