Breaking News

Trending right now:
Description
 
Mar 24, 2013

വര്‍ഷം തോറും ഒരു ലക്ഷം വിദേശതൊഴിലാളികളുടെ എണ്ണം കുറയ്‌ക്കും: തൊഴില്‍ മന്ത്രി

image
കുവൈത്ത്‌ സിറ്റി: രാജ്യത്ത്‌ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലക്ഷം വിദേശതൊഴിലാളികളെ പിരിച്ചുവിടുമെന്ന്‌ തൊഴില്‍ മന്ത്രി ദിക്‌റാ അല്‍ റഷീദി. അങ്ങനെ പത്ത്‌ വര്‍ഷംകൊണ്ട്‌ പത്ത്‌ ലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. അവിദഗ്‌ധ തൊഴിലാളികളെയാണ്‌ ആദ്യഘട്ടത്തില്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
ഇപ്പോള്‍ സന്ദര്‍ശക വീസ തൊഴില്‍ വീസയാക്കുന്നതും സര്‍ക്കാര്‍ നിറുത്തി വച്ചിട്ടുണ്ട്‌. വാണിജ്യമേഖലയിലെ തൊഴിലാളികളെക്കുറിച്ച്‌ പഠിക്കാന്‍ കോമേഴ്‌സ്‌ ഓഫ്‌ ചേംബറിനാണ്‌ ചുമതല.
വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം ഫലപ്രദമായി നടത്തുന്നുണ്ടോയെന്ന്‌ പരിശോധിക്കാന്‍ പ്രത്യേക പരിശോധനാ സംഘങ്ങളെയും സര്‍ക്കാര്‍ നിയമിക്കും.