Mar 24, 2013
സ്വദേശി നഴ്സുമാരുടെ എണ്ണം എട്ടു ശതമാനം വര്‍ധിപ്പിക്കാന്‍ നടപടിയുമായി യു എ. ഇ ആരോഗ്യമേഖല
ദുബൈ:
സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ നടപടിയുമായി യു.എ ഇ ആരോഗ്യമേഖല. 2015
ആകുമ്പോഴേയ്ക്കും സ്വദേശി നഴ്സുമാരുടെ എണ്ണം എട്ടു ശതമാനം വര്‍ധിപ്പിക്കാന്‍
നടപടി സ്വീകരിക്കാന്‍ യുഎ ഇ സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് നീങ്ങുന്നു.
യുഎഇ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറിയുടെ കണക്ക് പ്രകാരം ഇപ്പോള്‍
രാജ്യത്ത് 23,000ത്തിനും 25,000ഇടയില്‍ സ്വദേശി നഴ്സുമാര്‍ ആരോഗ്യമേഖലയില്‍
ജോലിചെയ്യുന്നു.ഏതാണ്ട് 3,000 സ്വദേശി നഴ്സുമാരാണ് ആരോഗ്യമന്ത്രാലയത്തിന്റെ
കീഴില്‍ ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം 10-16 ശതമാനമായി വര്‍ധിപ്പിക്കാനാണ്
സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന സ്കോളര്‍ഷിപ്പിന്റെ എണ്ണം വര്‍ധിപ്പിക്കും.
സ്വദേശി
ഡോക്ടര്‍മാര്‍ക്ക് ക്ലീനിക്ക് തുടങ്ങാന്‍ കുറഞ്ഞ വായ്പയില്‍ ലോണ്‍ അനുവദിക്കാനും
സര്‍ക്കാര്‍ തീരുമാനിച്ചു. പത്ത് വര്‍ഷത്തേയ്ക്ക് 30 ലക്ഷം ദിര്‍ഹമാണ്
ബാങ്കുകള്‍ നല്‍കുക. വിദേശി നഴ്സിംങ്ങ് സ്ഥാപനങ്ങളുടെ എണ്ണം പരമാവധി
കുറയ്ക്കാനാണ് ഇത്.
നഴ്സിംഗ് സ്ഥാപനങ്ങള്‍ തുടങ്ങാനും
വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുവാനും സര്‍ക്കാര്‍ ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. ഒരു
വിദ്യാര്‍ത്ഥിക്ക് 2000 ദിര്‍ഹമാണ് സ്കോഷര്ഷിപ്പായി ലഭിക്കുക.
കൂടാതെ ഉന്നത
പഠനത്തിനായി വിദേശത്തേയ്ക്ക് അയക്കുന്നതിന്റെ ചിലവും സര്‍ക്കാര്‍ തന്നെ
വഹിക്കും.
സ്വദേശിവത്ക്കരണം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക
കേരളത്തിലെ തൊഴില്‍ മേഖലയെയായിരിക്കും. കേരള സര്‍ക്കാര്‍ ഇത്തരം
വിഷയങ്ങളെക്കുറിച്ച് അജ്ഞത നടിക്കുന്നത് ആരോഗ്യമേഖലയിലെ തൊഴിലവസരം മുന്നില്‍
കണ്ട് വിവിധ കോഴ്സുകള്‍ പഠിക്കാന്‍ ഇറങ്ങിയിരിക്കുന്ന
മലയാളികളുടെ
ഭാവിജീവിതത്തെയാവും. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കുന്നവരാണ്
2015യാവും പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും.