Breaking News

Trending right now:
Description
 
Mar 23, 2013

ചരിത്രമെഴുതി ഫ്രാന്‍സിസ്‌ മാര്‍പാപ്പ ബെനഡിക്ട്‌ മാര്‍പാപ്പയുമായി കൂടിക്കണ്ടു

image ചരിത്രത്തില്‍ പുതിയ നിമിഷങ്ങള്‍ എഴുതിച്ചേര്‍ത്ത്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പോപ്‌ എമിരിറ്റഡ്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. റോമിനു പുറത്തുള്ള കാസില്‍ ഗോണ്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലായിരുന്നു കൂടിക്കാഴ്‌ച. 45 മിനിട്ടോളം ഇരുവരും സംസാരിച്ചു.

എന്റെ സഹോദരനാണ്‌ എന്നു പറഞ്ഞാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പോപ്‌ എമിരിറ്റസിനെ അഭിവാദനം ചെയ്‌തത്‌. പ്രത്യേക ഹെലികോപ്‌റ്ററില്‍ എത്തിയ ഫ്രാന്‍സിസ്‌ പാപ്പയെ സ്വീകരിക്കാന്‍ ബെനഡിക്‌ട്‌ പതിനാറാമന്‍ ഹെലിപാഡിലെത്തിയിരുന്നു. തുടര്‍ന്ന്‌ ഇരുവരും ഒന്നിച്ച്‌ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു. 

https://docs.google.com/file/d/0B4PJx5K1EoVhSVdsQ0pZN3lwLTg/edit?usp=sharing

ഇരുവരും പാപ്പയുടെ വെളുത്ത വസ്‌ത്രങ്ങളാണ്‌ അണിഞ്ഞിരുന്നത്‌. ബെനഡിക്ട്‌ പാപ്പ തണുപ്പിനെ പ്രതിരോധിക്കാന്‍ പുറമെ വെളുത്ത ജാക്കറ്റ്‌ ധരിച്ചിരുന്നു. ഇരു പാപ്പമാരുടെയും ചിത്രങ്ങളുമായി ഒട്ടേറെപ്പേര്‍ ഗോണ്‍ഡോള്‍ഫോയില്‍ തടിച്ചുകൂടിയിരുന്നു. എങ്കിലും വത്തിക്കാന്‍ ടെലിവിഷനില്‍ കൂടിക്കാഴ്‌ചയുടെ ലൈവ്‌ കവറേജ്‌ ഉണ്ടായിരുന്നില്ല.