Breaking News

Trending right now:
Description
 
Mar 23, 2013

തട്ടിപ്പ്‌ റിക്രൂട്ടിംങ്ങ്‌ ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ പ്രവാസി മന്ത്രാലയം

image
നെടുമ്പാശേരി: രാജ്യത്തെ റിക്രൂട്ടിങ്ങ്‌ ഏജന്‍സികള്‍ക്കെതിരെ വ്യാപകമായി പരാതി ഉയരുന്നതായി പ്രവാസി വകുപ്പ്‌. 2010യില്‍ 145 പരാതികള്‍ ലഭിച്ച സ്ഥാനത്ത്‌ 2011യില്‍ 212 പരാതികളും കഴിഞ്ഞ വര്‍ഷം 267 പരാതികളും ലഭിച്ചതായി പ്രവാസി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ആകട്ടെ മാര്‍ച്ച്‌ 10 വരെ 74 പരാതികളാണ്‌ ലഭിച്ചത്‌. കഴിഞ്ഞ വര്‍ഷം പരാതി പരിശോധിച്ച്‌ 43 ഏജന്‍സികളുടെ ലൈസന്‍സാണ്‌ മന്ത്രാലയം സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. അഞ്ച്‌ ഏജന്‍സികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.
ഇന്ത്യയില്‍ 1421 ഏജന്‍സികളാണ്‌ ഉള്ളത്‌ ഏറ്റവും കൂടുതല്‍ ഏജന്‍സികള്‍ ഉള്ളത്‌ മഹാരാഷ്‌
ട്രയിലാണ്‌. കേരളത്തില്‍ 195 ഏജന്‍സികളാണ്‌ ഉള്ളത്‌ ഈ ഏജന്‍സികള്‍ പലതിനെതിരെയും വ്യാപകമായ പരാതി ഉയരുന്ന സാഹചര്യമാണ്‌ നിലവില്‍ ഉള്ളത്‌. എമിഗ്രേഷന്‍ ക്ലീയറന്‍സ്‌, തൊഴില്‍ കരാര്‍ എന്നിവയുടെ കാര്യത്തില്‍ ഈ ഏജന്‍സികള്‍ വ്യാപകമായ വീഴ്‌ചയാണ്‌ വരുത്തുന്നത്‌ . കേരളത്തില്‍ തൊഴില്‍ നല്‌കാമെന്ന്‌ വാഗ്‌ദാനം നല്‌കി വിസിറ്റിംങ്ങ്‌ വീസയില്‍ കൊണ്ടുപോയി വഞ്ചിക്കുന്ന ഏജന്‌സികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്‌. ഇതിനെതിരെയുള്ള പല വാര്‍ത്തകളും ഗ്ലോബല്‍ മലയാളം പ്രസിദ്ധീകരിച്ചിരുന്നു.