Breaking News

Trending right now:
Description
 
Mar 23, 2013

രോഗിക്ക്‌ സോപ്പുവെള്ളം: ഇന്ത്യന്‍ നഴ്‌സിന്റെ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലായ്‌മ കാരണമെന്ന്‌ കോടതി

image അഡ്‌ലൈഡ്‌: ആസ്‌ട്രേലിയയിലെ സിഡ്‌നി അഡൈ്വന്റീസ്‌ ഹോസ്‌പിറ്റലില്‍ നേഴ്‌സായിരുന്ന ബവേഷ്‌ ഷാ രോഗിയ്‌ക്ക്‌ മരുന്നിന്‌ പകരം സോപ്പുവെള്ളം നല്‌കിയത്‌ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലായ്‌മ മൂലമെന്ന്‌ കോടതി സ്ഥീരികരിച്ചു. 

ഹിപ്പ്‌ റിലെയ്‌സ്‌മെന്റിനായി എത്തിയ രോഗിക്കാണ്‌ ഇയാള്‍ സോപ്പുവെള്ളം നല്‌കിയത്‌. രോഗി പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ്‌ നഴ്‌സിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവായത്‌.ഇയാളുടെ ഇംഗ്ലീഷ്‌ പരിജ്ഞാനം അളക്കുന്നതിനായി കോടതി ആറുതവണ ടെസ്റ്റ്‌ നടത്തിയെങ്കിലും ഇയാള്‍ ആറു തവണയും പരാജയപ്പെടുകയായിരുന്നു. ആസ്‌ട്രേലിയയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിന്‌ ഒരു വര്‍ഷത്തേയ്‌ക്ക്‌ ഇയാള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ കോടതി ഇയാളുടെ രജിസ്‌ട്രേഷനും ക്യാന്‍സല്‍ ചെയ്‌തിട്ടുണ്ട്‌.

രോഗിയെ ചികിത്സക്കുന്നതില്‍ ഇയാള്‍ വീഴ്‌ച വെരുത്തിയതായും കോടതി കണ്ടെത്തിയിട്ടുണ്ട്‌.