Breaking News

Trending right now:
Description
 
Mar 23, 2013

ഓട്ടിസം: മക്കളെക്കാള്‍ സാധ്യത ചെറുമക്കള്‍ക്ക്‌

image ഓട്ടിസം ബാധിച്ചവരുടെ മക്കള്‍ക്ക്‌ ഓട്ടിസം വരാനുള്ള സാധ്യതയെക്കാള്‍ കൂടുതല്‍ കൊച്ചുമക്കള്‍ക്കെന്ന്‌ പഠന റിപ്പോര്‍ട്ട്‌. ഓട്ടിസം പാരമ്പര്യമായി കൈമാറാനുള്ള സാധ്യത മക്കളെക്കാള്‍ കൂടുതല്‍ ചെറുമക്കള്‍ക്കാണെന്ന്‌ 6000 ഓട്ടിസം ബാധിതരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

ജാമ സൈക്കാട്രി എന്ന മാസികയാണ്‌ ഈ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. അന്തര്‍ദേശീയ ഓട്ടിസ്റ്റിക്‌ ഏജന്‍സിയുടെ കണക്ക്‌ പ്രകാരം ഒരു ദിവസം 100 പേര്‍ക്ക്‌ ഓട്ടിസം ബാധിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. എന്തുകൊണ്ട്‌ മക്കളെക്കാള്‍ ചെറുമക്കള്‍ക്ക്‌ ജീന്‍ കൈമാറ്റം നടക്കുന്നതെന്ന്‌ പഠന റിപ്പോര്‍ട്ടില്‌ കണ്ടെത്താനായിട്ടില്ല.

ഒരു പുരുഷന്‌ 20-24 വയസില്‍ ജനിക്കുന്ന മകളുടെ മക്കള്‍ക്ക്‌ ഓട്ടിസം ബാധിക്കാന്നുള്ള സാധ്യതയെക്കാള്‍ 1.79 ഇരട്ടിയാണ്‌ അയാളുടെ 50-ാം വയസില്‍ ജനിച്ച മകളുടെ മക്കള്‍ക്ക്‌ ഓട്ടിസം ബാധിക്കാനുള്ള സാധ്യത. അതുപ്പോലെ തന്നെ മധ്യവയസില്‍ ജനിക്കുന്ന മകന്റെ മക്കള്‍ക്ക്‌ ഓട്ടിസം വരാനുള്ള സാധ്യത ചെറുപ്പത്തില്‍ ജനിക്കുന്ന മകന്റെ മക്കള്‍ക്ക്‌ വരാനുള്ളതിനെക്കാള്‍ 1.67 ഇരട്ടിയാണെന്നും പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌.