Breaking News

Trending right now:
Description
 
Mar 23, 2013

ഡോ: രാജന്‍ മര്‍ക്കോസിന്‍റെ ‘മന്ത്രാ മെഡിറ്റേഷന്‍’ പ്രഭാഷണം ശ്രദ്ധേയമായി

Mathew Moolacheril
image

ന്യൂയോര്‍ക്ക്: മാര്‍ച്ച് പതിനേഴിനു നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ത്തിലെ ചര്‍ച്ചാ വിഷയം ‘മന്ത്രാ മെഡിറ്റേഷന്‍’ എന്നുള്ളതായിരുന്നു. പ്രശസ്ത ചിന്തകനും ധ്യാന ഗുരുവുമായ ഡോ. രാജന്‍ മര്‍ക്കൊസാണ് ചര്‍ച്ച നയിച്ചത്.

അമേരിക്കന്‍ മലയാളികളെ കൂടാതെ ലോകമെമ്പാടുനിന്നും ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയില്‍ നിന്നും പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. ജോസഫ്‌ ഇ. തോമസ്‌, ഡോ: എന്‍. പി. ഷീല, എബ്രഹാം തെക്കേമുറി, എ. സി. ജോര്‍ജ്ജ്, ത്രേസിയാമ്മ നാടാവള്ളില്‍, റീനി മമ്പലം, സൂസന്‍ അലക്സ്‌, ജേക്കബ്‌ തോമസ്‌, ജോണ്‍ എബ്രഹാം, വര്‍ഗീസ് കെ. എബ്രഹാം, സുനില്‍ മാത്യു വല്ലാത്തറ, അഡ്വ. പ്രവീണ്‍ പോള്‍, പി. വി. ചെറിയാന്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, ആന്‍ഡ്റൂസ് സി., മാത്യു മൂലേച്ചേരിൽ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.

മാര്‍ച്ച്‌ ഇരുപത്തിനാലിനു ഞായറാഴ്ചത്തെ (03/24/2013) ചര്‍ച്ചാ വിഷയം ‘സ്ത്രീകളുടെ അവകാശങ്ങളും കടമകളും’ എന്നുള്ളതാണ്. ചര്‍ച്ച നയിക്കുന്നത് ഡല്‍ഹിയില്‍ നിന്നും സുപ്രീം കോടതി വക്കീലും മുന്‍ ദേശിയ ന്യൂന പക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായിരുന്ന സിസ്റ്റര്‍ ജസ്സി കുര്യനും പ്രശസ്ത പ്രവാസി സാഹിത്യകാരി കൊച്ചേച്ചി എന്നറിയപ്പെടുന്ന ത്രേസിയാമ്മ നാടാവള്ളിലും ചേര്‍ന്ന് ആയിരിക്കും.

മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ ഒന്‍പതു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-862-902-0100 കോഡ് 365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മാത്യു മൂലേച്ചേരിൽ 914-654-2914 /

ആന്‍ഡ്റൂസ് സി: 845-429-1097 / 

ജയിന്‍ മുണ്ടയ്ക്കല്‍: < 813-655-5706/

റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 /

 പി. പി. ചെറിയാന്‍: -> 214-450-4107