Breaking News

Trending right now:
Description
 
Mar 23, 2013

ഒരു സ്‌ത്രീപോലും ബലാത്സംഗത്തിനിരയാകാന്‍ അനുവദിക്കില്ല: മമതാ ബാനര്‍ജി

image ബംഗാളില്‍ ഒരു സ്‌ത്രീപോലും ബലാത്സംഗത്തിനിരയാകാന്‍ അനുവദിക്കില്ലെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കു മറുപടി പറയുകയായിരുന്നു അവര്‍. സ്‌ത്രീകളുടെ ബഹുമാന്യതയ്‌ക്ക്‌ ഇടിവു തട്ടാന്‍ അനുവദിക്കില്ല. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സംഭവങ്ങളുടെ എണ്ണം സംസ്ഥാനത്തു തുലോം കുറവാണെന്നും അവര്‍ പറഞ്ഞു. ബലാത്സംഗക്കേസുകളില്‍ പരാതികളുടെ എണ്ണം കൂടുന്നതു സ്‌ത്രീകള്‍ ആത്മാഭിമാനത്തെക്കുറിച്ചു കൂടുതല്‍ ബോധവതികളായതുകൊണ്‌ടാണ്‌. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനു തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു കൂടുതല്‍ ഫാസ്റ്റ്‌ട്രാക്ക്‌ കോടതികള്‍ സ്ഥാപിക്കുമെന്നും അവര്‍ നിയമസഭയെ അറിയിച്ചു.