Breaking News

Trending right now:
Description
 
Mar 22, 2013

കേരളത്തില്‍ നിന്നുള്ള 28 മിടുക്കികള്‍ക്ക്‌ ഫെയര്‍ & ലവ്‌ലി സ്‌കോളര്‍ഷിപ്പ്‌

image


സാമ്പത്തിക പരിമിതികളുള്ള, എന്നാല്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്ന ഫെയര്‍ & ലവ്‌ലി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന്‌ ഈ വര്‍ഷം 225 കുട്ടികള്‍ അര്‍ഹരായി. ഇതില്‍ കേരളത്തില്‍ നിന്നുള്ള 28 മിടുക്കികളുമുണ്ട്‌.

പ്രാഥമിക തല സ്‌ക്രീനിങിനു ശേഷം ഇന്റര്‍വ്യൂവിലൂടെയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്‌. അപേക്ഷകരുടെ മികവ്‌ പുലര്‍ത്താനുള്ള ആഗ്രഹവും ആവശ്യങ്ങളും പരിഗണിച്ചാണ്‌ അന്തിമ വിജയികളെ നിശ്ചയിച്ചത്‌.

വിദ്യാഭ്യാസത്തിലൂടെയും തൊഴില്‍ ലഭ്യമാക്കുന്നതിലൂടെയും സ്‌ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സംരംഭമാണ്‌ ഫെയര്‍ & ലവ്‌ലി ഫൗണ്ടേഷന്‍. 2003 ല്‍ ആരംഭിച്ച ഫെയര്‍ & ലവ്‌ലി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ ഇതിനകം 1500-ല്‍ അധികം പെണ്‍കുട്ടികള്‍ക്ക്‌ ഉന്നത പഠനത്തിന്‌ ധനസഹായം നല്‍കിയിട്ടുണ്ട്‌. 

മികച്ച സമൂഹനിര്‍മ്മിതിക്കായി ഏറ്റവും നല്ല മാര്‍ഗം പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതാണെന്ന്‌ ഫെയര്‍ & ലവ്‌ലി ഫൗണ്ടേഷന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന, മിടുക്കരായ പെണ്‍കുട്ടികള്‍ക്ക്‌ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉതകുന്ന തരത്തിലുള്ള പിന്തുണ നല്‍കാന്‍ ഫെയര്‍ & ലവ്‌ലി ഫൗണ്ടേഷന്‌ സാധിച്ചിട്ടുണ്ടെന്ന്‌ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വൈസ്‌പ്രസിഡന്റ്‌ (സ്‌കിന്‍ കെയര്‍ ) അരുണ്‍ ശ്രീനിവാസ്‌ പറഞ്ഞു.