Breaking News

Trending right now:
Description
 
Mar 22, 2013

ഐഡിയ റോക്ക്‌സ്‌ ഇന്ത്യ അഞ്ചാം വര്‍ഷത്തിലേക്ക്‌; വിജയികള്‍ക്ക്‌ ശങ്കര്‍ -എഹ്‌സാന്‍-ലോയ്‌ക്കും മിക്കയ്‌ക്കുമൊപ്പം പാടാന്‍ അവസരം

image

മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ സംഘടിപ്പിക്കുന്ന ഐഡിയ റോക്ക്‌സ്‌ ഇന്ത്യ കണ്‍സേര്‍ട്ട്‌ 5-ാം വര്‍ഷത്തിലേക്ക്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രശസ്‌ത ഗായകരായ ശങ്കര്‍-എഹ്‌സാന്‍-ലോയ്‌ക്കും മിക്കയ്‌ക്കുമൊപ്പം പാടാന്‍ ഐഡിയ അവസരമൊരുക്കുന്നു.

ഐഡിയ റോക്ക്‌സ്‌ ഇന്ത്യ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഐഡിയ ഉപയോക്താക്കള്‍ക്ക്‌ 5545611 എന്ന നമ്പരിലേക്ക്‌ വിളിച്ച്‌ ഐവിആര്‍ സംവിധാനത്തിലൂടെ തങ്ങളുടെ ഒഡിഷന്‍ സമര്‍പ്പിക്കാവുന്നതാണ്‌.  www.idearocksindia.com എന്ന വെബ്‌ സൈറ്റിലൂടെയും ഒഡിഷന്‍ നല്‍കാം. ഇത്‌ കൂടാതെ 60 ഇന്ത്യന്‍ നഗരങ്ങളില്‍ ഓണ്‍ ഗ്രൗണ്ട്‌ ഒഡിഷനും ഉണ്ട്‌.

18 വയസുമുതലുള്ളവര്‍ക്കാണ്‌ മത്സരത്തില്‍ പങ്കെടുക്കാവുന്നത്‌.