Breaking News

Trending right now:
Description
 
Mar 22, 2013

ഗുജറാത്തില്‍ സൈബര്‍ സെക്യുരിറ്റി സെല്ലുകള്‍ സ്ഥാപിക്കുന്നു

image


ഗാന്ധിനഗര്‍: ഇന്റര്‍നെറ്റിന്റെയും സാങ്കേതിക വിദ്യയുടെയും ദുരുപയോഗം വര്‍ധിച്ചതിനാല്‍ ഗുജറാത്തിലെ എല്ലാ ജില്ലകളിലും സൈബര്‍ സെക്യുരിറ്റി സെല്ലുകള്‍ സ്ഥാപിക്കുന്നു. നിയമസഭയില്‍ ബജറ്റ്‌ ചര്‍ച്ചയില്‍ പ്രസംഗിക്കുകവേ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി രജനികാന്ത്‌ പട്ടേലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

കംപ്യൂട്ടര്‍ സാങ്കേതികവിദ്യ വഴിയും ഇന്റര്‍നെറ്റ്‌ വഴിയുമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി ഫലപ്രദമായി പരിഹരിക്കുന്നതിനാു എല്ലാ ജില്ലകളിലും പൂര്‍ണ സജ്ജീകരണങ്ങളോടു കൂടിയ സൈബര്‍ സെക്യുരിറ്റി സെല്ലുകള്‍ സ്ഥാപിക്കുന്നതെന്ന്‌ രജനികാന്ത്‌ പട്ടേല്‍ അറിയിച്ചു. 

സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാനായി പ്രത്യേക പരിശീലനം നല്‌കിയ 300 പോലീസുകാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു