Breaking News

Trending right now:
Description
 
Mar 22, 2013

ബലാത്സംഗ വിരുദ്ധ ബില്‍ പാസാക്കി

image

ന്യൂഡല്‍ഹി: ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നുള്ള പ്രായം 18 വയസായിത്തന്നെ നിലനിര്‍ത്തിക്കൊണ്ട്‌ പാര്‍ലമെന്റ്‌ ബലാത്സംഗ വിരുദ്ധ ബില്‍ പാസാക്കി. 

ലൈംഗിക ചുവയോടെ സ്‌ത്രീയെ സ്‌പര്‍ശിക്കുകയോ വാക്കുകള്‍ ഉപയോഗിക്കുക, ലൈംഗികമായ അപേക്ഷ നടത്തല്‍, അശ്‌ളീല ചിത്രങ്ങളും മറ്റും കാണിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ മൂന്നുവര്‍ഷം വരെ കഠിന തടവ്‌, പൊതുസ്ഥലത്തു വച്ച്‌ സ്‌ത്രീയെ വിവസ്‌ത്രയാക്കുകയോ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതയാക്കുകയോ ചെയ്‌താല്‍ മൂന്നുവര്‍ഷം കഠിന തടവ്‌ എന്നിവയാണ്‌ പുതിയ നിയമം. സ്‌ത്രീയുടെ സ്വകാര്യതയിലേക്ക്‌ ഒളിഞ്ഞു നോക്കുകയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ചെയ്‌താല്‍ മൂന്നുവര്‍ഷം കഠിന തടവും നിയമം അനുശാസിക്കുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ ഏഴുവര്‍ഷം വരെ കഠിന തടവും ലഭിക്കും.

പുതിയ നിയമപ്രകാരം ഒളിഞ്ഞു നോട്ടവും കമന്റടിയുമെല്ലാം ശിക്ഷാര്‍ഹമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്‌.