Breaking News

Trending right now:
Description
 
Mar 22, 2013

ഇന്ന്‌ ലോകജലദിനം, കേരളം ജലസമൃദ്ധിയില്‍ നിന്ന്‌ വറുതിയിലേയ്‌ക്ക്‌

ജിജിമോള്‍ ഇ.എസ്‌
image നെല്‍പ്പാടങ്ങള്‍ ഹൃദയം പിളര്‍ന്ന്‌ മല തുരന്ന്‌ വലിയ കൂറ്റന്‍ മാളികകള്‍ പണിയുന്ന നാം അറിഞ്ഞുക്കൊള്ളുക ജലവറുതിയുടെ നാളുകളാണ്‌ നമ്മെയും കാത്തിരിക്കുന്നത്‌. കുടിവെള്ളമില്ലാതെ ലോകത്ത്‌ പ്രതിവര്‍ഷം 20 ലക്ഷം കുട്ടികള്‍ കൊല്ലപ്പെടുന്നു. ഇന്ന്‌ ജലക്ഷാമം മൂലം നരകിക്കുന്നത്‌ 30 രാജ്യങ്ങളിലെ 110 കോടി ജനങ്ങളാണ്‌.     15 വര്‍ഷം കഴിയുമ്പോള്‍ ലോകജനസംഖ്യുടെ മൂന്നില്‍ രണ്ടു ഭാഗം ജലക്ഷാമത്താല്‍ വലയും. 2067 -ല്‍ ലോകജനസംഖ്യ1300 കോടിയിലെത്തുമ്പോള്‍ വെള്ളം കിട്ടാക്കിയാകുമെന്നാണ്‌ കണക്ക്‌. 

കേരളത്തില്‍ മഴവെള്ളം ലഭിക്കുന്നത്‌ ഏകദേശം നാലുലക്ഷം മുതല്‍ അഞ്ചുലക്ഷം ഘന മീറ്റര്‍ വരെയാണ്‌. 44 നദികളും 184 ചെറുനദികളും ഈ ജലസമൃദ്ധിയുടെ നേര്‍ക്കാഴ്‌ച്ചകളായിരുന്നു കേരളത്തില്‍. എന്നാല്‍ അമിതമായ രീതിയില്‍ നടത്തുന്ന മലീനികരണവും നിര്‍മ്മാണപ്രവര്‍ത്തനവും ഭൂജലേശോഷണത്തിന്‌ കാരണമാകുന്നു. 

ഭൂമിയുടെ മിഴിനീര്‍ വറ്റി പോകുമ്പോഴും അവസാന പച്ചപ്പും വിറ്റ്‌ കാശാക്കാനുള്ള തിരക്കിലാണ്‌ മലയാളികള്‍ അതിനുള്ള ശിക്ഷ നാം ഏറ്റുവാങ്ങി തുടങ്ങിയിരിക്കുന്നു. കേരളത്തിലെ മുഖ്യ ജലസ്രോതസുകളായ കിണറുകളില്‍ 90% മലിനമാണെന്ന്‌ റിപ്പോര്‍ട്ട്‌. പൈപ്പ്‌ പൊട്ടലുകള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. വരള്‍ച്ചയുടെയും കൊടും ചൂടിനമപ്പുറം കേരളത്തില്‍ മഴനിഴല്‍ പ്രദ്ദേശങ്ങള്‍ വ്യാപകമായി രൂപം കൊള്ളുന്നു. കേരളത്തിന്റെ മിക്ക പ്രദ്ദേശത്തും ഇതുവരെ മഴ ലഭിച്ചപ്പോള്‍ ഇടുക്കിയുടെ പലഭാഗങ്ങളിലും മഴ പെയ്യുന്നില്ല. ഇത്‌ തമിഴ്‌നാട്ടിലെ പോലെ മഴനിഴല്‍ പ്രദ്ദേശം രൂപം കൊണ്ടതിന്റെ തെളിവാണ്‌. രാമക്കല്‍മേട്‌, പീരുമേട്‌ തേക്കടിയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങള്‍ മഴനിഴല്‍ പ്രദ്ദേശമായി മാറുകയാണ്‌. 

മണ്ണിന്റെ വറ്റിപ്പോയ ഹൃദയധമനികളില്‍ നിന്ന്‌ നീരുരവകള്‍ പ്രവഹിക്കണമെങ്കില്‍ ഭൂഗര്‍ഭജലനിരപ്പ്‌ ഉയര്‍ത്തുവാനുള്ള നടപടികള്‍ നാം സ്വീകരിക്കണം. 100 ചതുരശ്രമീറ്റര്‍ തറ വിസ്‌തീര്‍ണമുള്ള വീട്ടില്‍ നിന്ന്‌ സംഭരിക്കാവുന്ന മഴവെള്ളത്തിന്റെ അളവ്‌ 2500 ലിറ്ററാണ്‌. ഇത്‌ ഭൂഗര്‍ജലവിതാനം ഉയര്‍ത്താന്‍ കാരണമാക്കണം. എങ്കില്‍ മാത്രമേ ഭൂമിയുടെ നീര്‍ച്ചാലുകള്‍ ദാഹജലമായി പരന്നൊഴുകുകയുള്ളു. അനിയന്ത്രിതമായി ഭൂമി നശിപ്പിക്കുന്നതും കാട്‌ കൊള്ളയടിക്കുന്നതും നിര്‍ത്താമെങ്കില്‍ നമുടെ ഭൂമിദേവിയെ ആസന്നമായ മരണത്തില്‍ നിന്ന്‌ രക്ഷിക്കാം.