Breaking News

Trending right now:
Description
 
Oct 01, 2012

പൂക്കളുടെ ചങ്ങാതി, കായം

image അടുക്കളയില്‍ പാചകകലയില്‍ നിപുണയായ വീട്ടമ്മയുടെ മാസ്റ്റര്‍പീസായ സാമ്പാറിന്‌ കൊതിപിടിപ്പിക്കും ഗന്ധം പകരുന്ന കായത്തിന്‌ ഇങ്ങനെയും ഒരുപയോഗമോ? എന്തെന്നോ? കായം ചെടികളുടെ പൂകൊഴിക്കുന്ന ദുസ്വഭാവം തടയുന്നു. പ്രത്യേകിച്ചു പച്ചക്കറികളുടെ. തന്റെ വിയര്‍പ്പുമണികള്‍ ഫലങ്ങളാകാന്‍ കാത്തിരിക്കുന്ന കര്‍ഷകന്റെ മുന്നില്‍ത്തന്നെ ചെടികള്‍ സ്വയം പൂക്കള്‍ കൊഴിക്കാന്‍ തുടങ്ങിയാലോ? ഇവിടെയാണ്‌ സാക്ഷാല്‍ കായം കര്‍ഷകന്റെ സഹായിയായെത്തുന്നത്‌. 50 ഗ്രാം കായപ്പൊടി എടുത്ത്‌ 500 ഗ്രാം ചോളപ്പൊടിയുമായി കലര്‍ത്തി ഒരു തുണിക്കിഴിയില്‍ കെട്ടുക. എന്നിട്ട്‌ ഈ കായക്കിഴി ചെടികള്‍ക്ക്‌ നനയ്‌ക്കാനെടുക്കുന്ന വെള്ളത്തില്‍ മുക്കിയിടുക. ഈ വെള്ളം ചെടി പൂക്കുമ്പോള്‍ തളിച്ചു നോക്കുക! അപ്പോഴറിയാം കായത്തിന്റെ കായബലം. കൊഴിഞ്ഞ്‌ സ്വയം ആത്മഹത്യയ്‌ക്കൊരുങ്ങി നിന്ന പൂക്കളൊക്കെ നല്ല മര്യദക്കാരായി പാല്‍പുഞ്ചിരിയും പൊഴിച്ച്‌ ചെടിയില്‍ തന്നെ നിന്ന്‌ കായകളായി മാറിക്കൊള്ളും.