Breaking News

Trending right now:
Description
 
Mar 21, 2013

മൊബൈല്‍ഫോണില്‍ ചിത്രം പകര്‍ത്തി; ജയ ബച്ചന്‍ പൊട്ടിത്തെറിച്ചു

image രാജ്യസഭയില്‍ തന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയെ കോണ്‍ഗ്രസ്‌ എംപിക്കെതിരേ നടിയും എംപിയുമായ ജയ ബച്ചന്‍ പൊട്ടിതെറിച്ചു. കോണ്‍ഗ്രസ്‌ എംപി പ്രദീപ്‌ കുമാര്‍ ബല്‍മുച്ചുവാണ്‌ സഭാ നടപടികള്‍ക്കിടെ ജയ ബച്ചന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത്‌. വിവിധ വിഷയങ്ങളില്‍ ഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി, എഐഎഡിഎംകെ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളമുണ്ടാക്കുന്നതിനിടെയായിരുന്നു ബല്‍മുച്ചുവിന്റെ ചിത്രം പകര്‍ത്തല്‍. ഇതിനിടെ സഭ രണ്ടുവരെ നിര്‍ത്തിവച്ച സമയത്ത്‌ ജയ ബച്ചന്‍ സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചു. ജയയുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ എംപി ചിത്രം ഫോണില്‍ നിന്ന്‌ ഡിലീറ്റ്‌ ചെയ്‌ത്‌ മാപ്പ്‌ പറഞ്ഞു. ബാല്‍മുച്ചുവിന്റെ നടപടിയെ കോണ്‍ഗ്രസ്‌ അംഗം അംബിക സോണി വിമര്‍ശിച്ചു. സഭ അവസാനിച്ചതിന്‌ ശേഷവും പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.