Breaking News

Trending right now:
Description
 
Mar 21, 2013

സ്‌ത്രീകള്‍ക്കുമാത്രം ഓട്ടോറിക്ഷ; പൊലീസിന്റെ പുതിയ പരീക്ഷണം

image ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡ്‌ ട്രാഫിക്ക്‌ പൊലീസ്‌ പുതിയ പരീക്ഷണവുമായി രംഗത്ത്‌. സ്‌ത്രീകള്‍ക്കു മാത്രമായി 200 ഓട്ടോറിക്ഷകളാണ്‌ ട്രാഫിക്‌ പൊലീസ്‌ നിരത്തിലിറക്കാനൊരുങ്ങുന്നത്‌. ഒറ്റ നോട്ടത്തില്‍ത്തന്നെ തിരിച്ചറിയുന്നതിനായി പിങ്ക്‌ നിറമാണ്‌ ഇവയ്‌ക്കു നല്‍കിയിരിക്കുന്നത്‌. ഓട്ടോകളില്‍ `വനിതകള്‍ക്ക്‌ മാത്രം' എന്നു രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. സര്‍ക്കാരിനെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ ഓട്ടോ ഓടിത്തുടങ്ങും. ജാര്‍ഖണ്ഡിലെ ഓട്ടോകളില്‍ സ്‌ത്രീകള്‍ക്കെതിരേ അതിക്രമം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്‌ പുതിയ പരീക്ഷണം. മോട്ടോര്‍ വാഹന വകുപ്പ്‌ തിരഞ്ഞെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ മാത്രമാകും ഇത്തരം ഓട്ടോകള്‍ ഓടിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. പിങ്ക്‌ ഓട്ടോകള്‍ക്കായി വനിതാ ഡ്രൈവര്‍മാരെ പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്‌ `അപായ ബട്ടണും ജിപിഎസും അടക്കമുള്ള സംവിധാനങ്ങളും ഇത്തരം ഓട്ടോകളില്‍ ഒരുക്കും. എന്തെങ്കിലും തരത്തിലുള്ള അപായലക്ഷണം തോന്നിയാല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ സഹായത്തിനായി ഉടന്‍ പൊലീസ്‌ പാഞ്ഞെത്തും. മറ്റ്‌ ഓട്ടോകളുടെ അതേ സ്‌റ്റാന്‍ഡില്‍ തന്നെയാകും പിങ്ക്‌ ഓട്ടോകളും പാര്‍ക്ക്‌ ചെയ്യുക.