Breaking News

Trending right now:
Description
 
Oct 01, 2012

വെജിറ്റബിള്‍ ബിരിയാണി

image ചേരുവകള്‍

ബസ്‌മതി അരി - രണ്ടു കപ്പ്‌ വെളുത്തുള്ളി - ആറ്‌ അല്ലി കാരറ്റ്‌ - ഒരെണ്ണം ഇഞ്ചി - ഒരു ചെറിയ കഷണം ബീന്‍സ്‌ - പത്തെണ്ണം ഏലയ്‌ക്ക - മൂന്ന്‌ ഗ്രീന്‍പീസ്‌ - നാല്‌ ടീസ്‌പൂണ്‍ കറുവ - അഞ്ച്‌ കോളിഫ്‌ളവര്‍ - എട്ടു ചെറിയ കഷണങ്ങള്‍ ജീരകം - അര ടീസ്‌പൂണ്‍ ഗ്രാമ്പൂ - അഞ്ചെണ്ണം കിഴങ്ങ്‌ - ചെറുത്‌ ഒരെണ്ണം അനിസീഡ്‌ - അര ടീസ്‌പൂണ്‍ സവാള - ഒന്ന്‌ മുളകുപൊടി - അര ടീസ്‌പൂണ്‍ തക്കാളി - വലുത്‌, ഒരെണ്ണം മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍ പച്ചകൊത്തമല്ലി - നാല്‌ ടീസ്‌പൂണ്‍ എണ്ണ - മൂന്ന്‌ ടീസ്‌പൂണ്‍ പുതിനയില - നാല്‌ ടീസ്‌പൂണ്‍ ഉപ്പ്‌ - പാകത്തിന്‌ വെള്ളം - നാലു കപ്പ്‌

തയാറാക്കുന്ന വിധം

അരി കഴുകിയശേഷം മുപ്പത്‌ മിനിട്ട്‌ കുതിര്‍ത്തുവയ്‌ക്കുക. കാരറ്റ്‌, ബീന്‍സ്‌, കിഴങ്ങ്‌ ഇവ കനംകുറച്ച്‌ നീളത്തില്‍ അരിയുക. സവാള നന്നായി കൊത്തിയരിയുക. തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയോടൊപ്പം കറുവപ്പട്ട, ഏലയ്‌ക്ക, ഗ്രാമ്പൂ, ജീരകം, അനിസീഡ്‌, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത്‌ നന്നായി അരയ്‌ക്കുക. മല്ലിയിലയും പുതിനയിലയും അരിഞ്ഞെടുക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്‌ അരച്ച മസാലക്കൂട്ട്‌, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ഇളക്കി നൂറു ശതമാനം പവറില്‍ ആറു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. പച്ചക്കറികള്‍ ചേര്‍ത്ത്‌ ഇളക്കിയശേഷം വീണ്ടും ആറു മിനിട്ട്‌ നൂറു ശതമാനം പവറില്‍ മൈക്രോവേവ്‌ ചെയ്യുക. ഇതിലേയ്‌ക്ക്‌ അരിയും മല്ലിയിലയും പുതിനയിലയും ചേര്‍ത്ത്‌ ഇളക്കുക. നാല്‌ കപ്പ്‌ വെള്ളമൊഴിച്ച്‌ ഇളക്കിയശേഷം പാത്രം മൂടിവച്ച്‌ നൂറ്‌ ശതമാനം പവറില്‍ ഇരുപത്‌ മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യാം. തക്കാളി, കുക്കുമ്പര്‍, അരിഞ്ഞ സവാള എന്നിവ ഉപയോഗിച്ച്‌ അലങ്കരിച്ച്‌ ചൂടോടെ വിളമ്പാം.