Breaking News

Trending right now:
Description
 
Mar 20, 2013

മലാല വീണ്ടും സ്‌കൂളിലേയ്‌ക്ക്‌

image


ലണ്ടന്‍: താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ ഇംഗ്ലണ്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാകിസ്‌താനിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക മലാല യുസഫായി വീണ്ടും സ്‌കുളിലേക്ക്‌. ബര്‍മിംഗ്‌ഹാമിലെ എഡ്‌ജ്‌ബാസ്‌റ്റണ്‍ ഗേള്‍സ്‌ സ്‌കൂളിലാണ്‌ മലാല തുടര്‍ പഠനത്തിനായി പോകുന്നത്‌. താലിബാന്‍ ഭീഷണി നിലനില്‍ക്കുന്നതിനാലാണ്‌ ഉടന്‍ പാകിസ്‌താനിലേക്ക്‌ തിരിച്ചുപോകാതെ തുടര്‍ പഠനം ഇവിടെയാക്കിയത്‌. ചികിത്സ നടക്കുന്ന ആശുപത്രിക്കു സമീപത്താണ്‌ സ്‌കൂള്‍. 

താലിബാന്റെ മനുഷ്യത്വരഹിതമായ ആക്രമണത്തിനു ശേഷം വിദഗ്‌ധ ചികിത്സ തേടിയാണ്‌ മലാല ഇംഗ്ലണ്ടിലെത്തിയത്‌. ആശുപത്രിയില്‍ നിരവധി ശസ്‌ത്രക്രിയകള്‍ക്കു വിധേയയായിരുന്നു. ആക്രമണത്തില്‍ ഇടതു ചെവിയുടെ കേള്‍വിശക്തി പൂര്‍ണമായി നഷ്ടപ്പെട്ടു. സ്‌കൂളില്‍ പോയി വിദ്യാഭ്യാസം തുടരണമെന്നത്‌ തന്റെ സ്വപ്‌നമാണെന്നും അതിനാലാണ്‌ പരുക്കുകള്‍ പൂര്‍ണ്ണനായി സുഖപ്പെടുന്നതിനുമുമ്പേതന്നെ സ്‌കൂളിലേക്ക്‌ പോകുന്നതെന്നും മലാല പറഞ്ഞു