Breaking News

Trending right now:
Description
 
Mar 20, 2013

വിവാഹമോചനം തേടി ഡല്‍ഹിയില്‍ അഭിഭാഷകന്റെ ചേംബറിലെത്തിയ സ്‌ത്രീയെ കൂട്ടമാനഭംഗപ്പെടുത്തി

image ഡല്‍ഹിയില്‍ ഒരു അഭിഭാഷകന്റെ ചേംബറിലെത്തിയ സ്‌ത്രീയെ ഇവരുടെ അകന്നു കഴിയുന്ന ഭര്‍ത്താവുള്‍പ്പെടെ നാലു പേര്‍ ചേര്‍ന്നു കൂട്ടമാനഭംഗം നടത്തി. വിവാഹമോചനം തേടിക്കൊണ്ട്‌ നല്‌കിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി ഭര്‍ത്താവിന്റെ വക്കീല്‍ ഇവരെ കോടതിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. കോടതിയില്‍ നിന്നു ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്നാണ്‌ ഇവരെ അഭിഭാഷകന്റെ ചേംബറിലേക്കു കൂട്ടിക്കൊണ്ടുപോയത്‌. അവിടെവച്ച്‌ അഭിഭാഷകനും സഹായിയും ഭര്‍ത്താവും അയാളുടെ സഹോദരീഭര്‍ത്താവും ചേര്‍ന്ന്‌ തന്നെ മാനഭംഗം ചെയ്യുകയായിരുന്നുവെന്ന്‌ സ്‌ത്രീ പൊലീസിനു മൊഴി നല്‌കി. പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.