Breaking News

Trending right now:
Description
 
Mar 20, 2013

ഹെല്‍മറ്റുണ്ടെങ്കില്‍ പെട്രോള്‍ ലഭിക്കുന്ന പദ്ധതി പരിഗണനയില്‍

image ഹെല്‍മറ്റ്‌ ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്കു മാത്രം പെട്രോള്‍ വിതരണം ചെയ്യുന്ന പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. പി. ശ്രീരാമകൃഷ്‌ണന്റെ സബ്‌മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. വാഹന പരിശോധന പാടില്ലെന്ന നിലപാട്‌ സര്‍ക്കാരിനു അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍, ഒളിച്ചിരുന്നുള്ള വാഹന പരിശോധന അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ സ്വരാജ്‌ റൗണ്ടില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതും ജനങ്ങളുടെ സൗകര്യാര്‍ഥവുമുള്ള പുതിയ തീരുമാനം കൈക്കൊള്ളുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. തൃശൂര്‍ ട്രാഫിക്‌ പരിഷ്‌കരണത്തിനു പ്രത്യേക ടീമിനെ നിയോഗിക്കും. പ്രത്യേക സിറ്റിബസ്‌ സര്‍വീസ്‌ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.