Breaking News

Trending right now:
Description
 
Mar 20, 2013

പാഞ്ചാലിക്ക്‌ പുനര്‍ജന്മം; ഉത്തരഖണ്ഡില്‍ അഞ്ചുസഹോദരന്മാര്‍ക്ക്‌ ഒരു ഭാര്യ

image മഹാഭാരതത്തിലെ പാഞ്ചാലിക്ക്‌ സഹോദരങ്ങളായ അഞ്ചുപേരായിരുന്നു ഭര്‍ത്താക്കന്മാര്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും പാഞ്ചാലിക്കൊരു പിന്‍ഗാമിയുണ്ടായിരിക്കുന്നു. 21 കാരിയായ രജോ വര്‍മയാണ്‌ അഭിനവ പാഞ്ചാലിയായി മാറിയിരിക്കുന്നത്‌. അഞ്ചു സഹോദരന്‍മാരുടെ ഏകഭാര്യയായി അവള്‍ സസുഖം കഴിയുകയാണ്‌. ഓരോദിവസവും ഓരോരുത്തര്‍ക്കൊപ്പമാണ്‌ രജോ കഴിയുന്നത്‌. അഞ്ചു ഭര്‍ത്താക്കന്‍മാരുമൊത്തുള്ള ദാമ്പത്യത്തില്‍ ഒന്നര വയസുള്ള മകനും ഇവര്‍ക്കുണ്ട്‌. മകന്റെ അച്ഛനാരാണെന്ന്‌ അറിയില്ലെന്നു മാത്രം. അഞ്ചു ഭര്‍ത്താക്കന്‍മാരും കുട്ടിയെ സ്വന്തം മകനായാണ്‌ കരുതുന്നത്‌. ഉത്തരാഖണ്‌ഡിലെ ഡെറാഡൂണിലാണ്‌ പരിഷ്‌കൃത സമൂഹത്തെ അമ്പരിപ്പിച്ചിരിക്കുകയാണിത്‌. 21 വയസുകാരനായ ഗുഡ്ഡുവിന്റെ ഭാര്യയായിട്ടാണ്‌ രജോ കുടുംബത്തിലേക്ക്‌ വരുന്നത്‌. പിന്നീട്‌ ബൈജു (32), സന്ത്‌ റാം (28), ഗോപാല്‍ (26), ദിനേഷ്‌ (19) എന്നിവരും അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി. രേഖകളില്‍ ഗുഡ്ഡു മാത്രമാണ്‌ രജോയുടെ ഭര്‍ത്താവ്‌. സഹോദരന്‍മാര്‍ക്ക്‌ എല്ലാവര്‍ക്കും കൂടി ഒരു ഭാര്യയാണെങ്കിലും കുടുംബം സന്തുഷ്ടമാണെന്ന്‌ ഗുഡ്ഡു പറയുന്നു. രജോയ്‌ക്കും ഈ ദാമ്പത്യത്തില്‍ പരാതികളില്ല. മറ്റു സ്‌ത്രീകളേക്കാള്‍ അധികം പരിഗണന തനിക്കു കിട്ടുന്നുണ്ടെന്ന്‌ രജോവര്‍മ പറയുന്നു.