Breaking News

Trending right now:
Description
 
Mar 20, 2013

നാവികരെ തിരിച്ചയയ്‌ക്കാത്ത ഇറ്റലിയുടെ നിലപാടിനെതിരേ സോണിയാഗാന്ധി

image കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയയ്‌ക്കാത്ത ഇറ്റലിയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി രംഗത്ത്‌. ഇന്ത്യയെ ഒരു രാജ്യത്തിനും ഏറ്റെടുക്കാനാകില്ലെന്ന്‌ അവര്‍ പറഞ്ഞു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. കോടതിയുടെ തീരുമാനം രാജ്യം അംഗീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌ സോണിയ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇറ്റാലിയന്‍ നാവികരുടെ വിഷയത്തില്‍ ആദ്യമായിട്ടാണ്‌ സോണിയ പ്രതികരിക്കുന്നത്‌. ഇറ്റാലിയന്‍ അംബാസഡറുടെ നയതന്ത്ര പരിരക്ഷ സംബന്ധിച്ച വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറ്റലിക്കാരിയായ സോണിയ വിഷയത്തില്‍ മൗനം പാലിക്കുന്നത്‌ നേരത്തെ പല ഘട്ടങ്ങളിലും വിമര്‍ശനത്തിനിടയാക്കിയിരുന്നു.