Breaking News

Trending right now:
Description
 
Mar 20, 2013

കൊച്ചി വിമാനത്താവളത്തില്‍ ഐവിഎഫ്‌ആര്‍ടി സംവിധാനം

image കൊച്ചി വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇമിഗ്രേഷന്‍, വീസ, ഫോറിനേഴ്‌സ്‌ രജിസ്‌ട്രേഷന്‍ ആന്‍ഡ്‌ ട്രാക്കിംഗ്‌ (ഐവിഎഫ്‌ആര്‍ടി) സംവിധാനം ആരംഭിക്കുന്നു. കേരളത്തില്‍ ഇത്തരം സംവിധാനം ആദ്യമായാണ്‌. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യയുടെ 179 നയതന്ത്രകാര്യാലയങ്ങളും 81 ഇമിഗ്രേഷന്‍ ചെക്ക്‌പോസ്‌റ്റുകളും 12 ഫോറിനേഴ്‌സ്‌ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകളും 716 ഫോറിനേഴ്‌സ്‌ രജിസ്‌ട്രേഷന്‍ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്‌. കേന്ദ്ര ഐടി ആന്‍ഡ്‌ കമ്യൂണിക്കേഷന്റെ കീഴിലുള്ള എന്‍ഐസിക്കാണ്‌ ഈ ഓഫീസ്‌ നടത്തിപ്പിന്റെ ചുമതല. കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രാലയം, സംസ്ഥാന ഐബി, എല്ലാ ജില്ലകളിലെയും ഫോറിനേഴ്‌സ്‌ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരെ ഏകോപിച്ചുള്ള പ്രവര്‍ത്തനമായിരിക്കും നടക്കുന്നത്‌. വിദേശികളുടെ രജിസ്‌ട്രേഷന്‍, വീസ കാലാവധി വര്‍ധിപ്പിക്കല്‍, വീസ മാറ്റല്‍ എന്നിവയെല്ലാം ഇതിന്റെ കീഴിലായിരിക്കും. 

വിദേശികളുടെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, ആശുപത്രികള്‍, മറ്റു താമസസ്ഥലങ്ങള്‍ എന്നിവ- സി ഫോം മുഖേനയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എസ്‌ ഫോം മുഖേനയും ഈ ഓഫീസുമായി ബന്ധപ്പെടുത്തും. സ്ഥാപനങ്ങള്‍ക്ക്‌ പാസ്‌വേര്‍ഡും യൂസര്‍ ഐഡിയും നല്‌കും. കൊച്ചി എഫ്‌ആര്‍ആര്‍ഒയുടെ കീഴില്‍ ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്‌ ഓഫ്‌ ഇന്ത്യ, പേഴ്‌സണ്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ്‌ രജിസ്‌ട്രേഷന്‍ സംവിധാനവും തുടങ്ങും. ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌. നെടുമ്പാശേരിയില്‍ സിയാല്‍ എയര്‍ലൈന്‍ ബില്‍ഡിംഗിന്റെ രണ്ടാംനിലയിലുള്ള എഫ്‌ആര്‍ആര്‍ഒയുമായിട്ടാണ്‌ ബന്ധപ്പെടേണ്ടത്‌. ഫോണ്‍: 0484-2611277. മാര്‍ച്ച്‌ 20 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വിലാസം: indianfrro.gov.inifrro