Breaking News

Trending right now:
Description
 
Mar 19, 2013

കേരള എക്സ്പ്രസ്സ് സമയമാറ്റത്തിനോരുങ്ങുന്നു....

പി.ഗോപാല കൃഷ്ണൻ
image ന്യൂ ഡൽഹി:പ്രവാസി മലയാളികളുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചു ഡൽഹി - തിരുവന്തപുരം കേരള എക്സ്പ്രസ്സ് ട്രെയിനിന്റെ സമയമാറ്റത്തിന് റെയിൽവേ അധികൃതർ ടൈംടേബിൾ കമ്മറ്റി ഒരുങ്ങുന്നു. ഇപ്പോഴത്തെ സമയമായ രാവിലെ 11 മണിക്ക് പുറപ്പെടുന്നതിനു പകരം രാത്രി 11 മണിക്ക് പുറപ്പെടുകയും മൂന്നാം ദിവസം ഉച്ചക്ക് 2.30 നു തിരുവനതപുരത്ത് എത്തുന്നതിനു പകരം പുലർച്ചേ 3 മണിക്ക് എത്തുന്ന വിധമാണ് സമയം ക്രമീകരിക്കാൻ ഉദ്യേശിക്കുന്നത് . എന്നാൽ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു ഡൽഹിക്ക് തിരിച്ചു വരുന്ന സമയത്തിൽ മാറ്റമുണ്ടാകില്ല.
ഇത്തരത്തിൽ സമയം ക്രമീകരിക്കുമ്പോൾ ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഒരു ദിവസം ലാഭിക്കാം എന്നിരിക്കെ റയിൽവേക്ക് ഒരു റേക്ക് കുറയുന്നു എന്നതാണ് അവരുടെ നെട്ടം. ഇതു പ്രബല്ല്യത്തിൽ വരുന്നതോടു കൂടി പകൽ യാത്രക്കൊരുങ്ങുന്ന മലയാളി യാത്രക്കാരുടെ അസൌകര്യങ്ങൾക്ക് ഒരു പരിധിവരെ ആശ്വാകരമായിരിക്കും.