Breaking News

Trending right now:
Description
 
Oct 01, 2012

വയസ്‌ 100; റെക്കാഡിനായി സൈക്കിള്‍ ചവിട്ടിയത്‌ 100 കിലോമീറ്റര്‍

image പാരീസ്‌: ഫ്രാന്‍സുകാരനായ റോബര്‍ട്ട്‌ മര്‍ച്ചന്റ്‌ നൂറ്റൊന്നാംവയസിലേക്ക്‌ കടക്കുകയാണെങ്കിലും 100 കിലോമീറ്റര്‍ കുറഞ്ഞസമയംകൊണ്ട്‌ സൈക്കിള്‍ ചവിട്ടി ലോകത്തെ അത്ഭുതപ്പെടുത്തി. അവസാനം റെക്കാഡും സ്വന്തമാക്കി. ഫയര്‍മാനായ ഇദ്ദേഹം കുറഞ്ഞസമയംകൊണ്ടാണ്‌ പുല്ലുപോലെ നൂറുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയത്‌. ഫ്രാന്‍സിലെ നാഷനല്‍ സൈക്ലിങ്‌ ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. നാലുമണിക്കൂര്‍ 17 മിനിട്ടുകൊണ്ടാണ്‌ നൂറുകിലോമീറ്റര്‍ ദൂരം റോബര്‍ട്ട്‌ താണ്ടിയത്‌. മണിക്കൂറില്‍ 23 കിലോമീറ്റര്‍ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ സൈക്കിള്‍ സവാരി. നൂറുകിലോമീറ്റര്‍ ദൂരം കുറഞ്ഞസമയംകൊണ്ട്‌ സൈക്കിളില്‍ പൂര്‍ത്തീകരിച്ച ലോകത്തിലെ ഏറ്റവും പ്രായംചെന്ന വ്യക്തിയെന്ന റെക്കാര്‍ഡും സ്വന്തമാക്കി. താന്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്തിയെന്നാണ്‌ സൈക്കിള്‍ സവാരിക്കുശേഷം റോബര്‍ട്ട്‌ പ്രതികരിച്ചത്‌. 51 കിലോഗ്രാമാണ്‌ റോബര്‍ട്ടിന്റെ ശരീരഭാരം. ജീവിതത്തില്‍ ഇതുവരെ പുകവലിച്ചിട്ടില്ല. മദ്യത്തിനോട്‌ (വൈന്‍) കൂടുതല്‍ ആസക്തിയുണ്ട്‌. 1978-ല്‍ സൈക്കിള്‍ സവാരി ആരംഭിച്ച റോബര്‍ട്ട്‌ ഇതിനോടകം സൈക്കിളില്‍ പതിനായിരക്കണക്കിന്‌ കിലോമീറ്റര്‍ യാത്രചെയ്‌തിട്ടുണ്ട്‌.