Breaking News

Trending right now:
Description
 
Mar 19, 2013

ട്രെയിന്‍ ടിക്കറ്റ്‌ നിരക്കിനേക്കാളും എയര്‍ ഇന്ത്യ കുറവ്‌ വരുത്തി

image കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി എയര്‍ ഇന്ത്യ ടിക്കറ്റ്‌ നിരക്ക്‌ ഗണ്യമായി കുറച്ചു. 99 ശതമാനം സെക്‌ടറുകളിലും ട്രെയിന്‍ ഫസ്റ്റ്‌ ക്ലാസ്‌ എസി നിരക്കിനേക്കാള്‍ വിമാന ടിക്കറ്റ്‌ നിരക്ക്‌ കുറവാണ്‌. 60 ദിവസം മുമ്പ്‌ ബുക്കുചെയ്യുന്ന യാത്രക്കാര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌. ഫലത്തില്‍ എയര്‍ ഇന്ത്യ ടിക്കറ്റ്‌ നിരക്ക്‌ 35 ശതമാനം കുറച്ചിട്ടുണ്ട്‌. കൊച്ചിയില്‍നിന്നു ഡല്‍ഹിക്കു ട്രെയിനില്‍ ഒന്നാംക്ലാസ്‌ എസി ടിക്കറ്റിന്‌ 6,555 രൂപയാണ്‌. അതേസമയം, എയര്‍ ഇന്ത്യ വിമാനത്തില്‍ 5,062 രൂപ കൊടുത്താല്‍ മതി. ട്രെയിനില്‍ല്‍ എത്താന്‍ രണ്ടുദിവസം വേണമെന്നിരിക്കെ വിമാനത്തില്‍ കുറഞ്ഞ നിരക്കില്‍ മൂന്നുമണിക്കൂര്‍കൊണ്ടു ഡല്‍ഹിയില്‍ എത്താനാവും. ഡല്‍ഹി - മുംബൈ സെക്‌ടറില്‍ ട്രെയിന്‍ ടിക്കറ്റ്‌ നിരക്ക്‌ 4,035 രൂപയും എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ 3,981 രൂപയുമാണ്‌. ഡല്‍ഹി - കൊല്‍ക്കത്ത സെക്‌ടറില്‍ ട്രെയിന്‌ 4,160 രൂപ. എയര്‍ ഇന്ത്യ ഫ്‌ളൈറ്റിന്‌ 4,012 രൂപയാണ്‌. തിരുവനന്തപുരം - ഡല്‍ഹി ട്രെയിന്‍ ടിക്കറ്റ്‌ നിരക്ക്‌ 6,770 രൂപ. എയര്‍ ഇന്ത്യ ഫ്‌ളൈറ്റിന്‌ 5062 രൂപ മാത്രം. ഡല്‍ഹി - ബാംഗളൂര്‍ ട്രെയിന്‌ 5,705 രൂപ. വിമാനത്തിന്‌ 4,852 രൂപ. ഡല്‍ഹി-ചെന്നൈ ട്രെയിന്‌ 5,590 രൂപ, വിമാനത്തിന്‌ 4,852 രൂപ.