Breaking News

Trending right now:
Description
 
Mar 18, 2013

ഇരയും വേട്ടക്കാരനും:പിജെ കുര്യന്‍ ‍പോപ്പ്‌ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധിയാകുമ്പോള്‍

വിശ്വാസി
image

പിജെ കുര്യന്‍ പോപ്പ്‌ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി, സൂര്യനെല്ലി പെണ്‍കുട്ടയ്‌ക്ക്‌ പള്ളി വിലക്ക്‌. കേരളം സമൂഹം അമ്പരപ്പോടെയും വെറുപ്പോടെയുമാണ്‌ ഈ വാര്‍ത്ത കേട്ടത്‌.

ചുങ്കക്കാരെയും പാപികളെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച സഭ ആരോടോപ്പമാണ്‌ എന്ന ചോദ്യമാണ്‌ ഇവിടെ ഉയരുന്നത്‌. സഭാ വിശ്വാസികളില്‍ തന്നെ കുര്യനെ അനുകൂലിക്കുന്നവര്‍ പോലും ഈ തീരുമാനത്തോട്‌ കഠിനമായ വിയോജിപ്പ്‌ രേഖപ്പെടുത്തി. 

സഭയിലെ ഒരു പുരോഹിതന്‍ പ്രതികരിച്ചതിങ്ങെയാണ്‌ കമ്യുണിസ്റ്റുകാര്‍ പോലും ഇത്തരം വിഷയങ്ങളില്‍ ആരോപണവിധേയരായ വ്യക്തികളെ മാറ്റി നിറുത്തി അന്വേഷണം നടത്താറുണ്ട്‌. അപ്പോള്‍ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്‌ കുര്യനെപ്പോലെ ആരോപണവിധേയനായ ഒരാളെ അയച്ച നിലപാട്‌ തീര്‍ത്തും അപമാനകരമാണ്‌.

എന്നാല്‍ ഇവിടെ സഭയല്ല പ്രതിനിധി അയച്ചത്‌ രാജ്യമാണ്‌ പ്രതിനിധിയെ അയച്ചതെന്നാണ്‌ സഭയിലെ മറ്റൊരു വൈദികന്‍ പറഞ്ഞു. 

ഇന്ത്യ ഇന്ന്‌ സ്‌ത്രീ സംരക്ഷണത്തിന്‌ പുതിയ ബില്ല്‌ അവതരിപ്പിക്കാന്‍ പോകുകയാണ്‌ പാര്‍ലമെന്റില്‍. വേട്ടക്കാരന്‌ ഉന്നതമായ സ്ഥാനമാനങ്ങളും ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്‌ക്ക്‌ വിലക്കും സമൂഹമധ്യത്തില്‍ അപമാനവും. ഈ സര്‍ക്കാരാണ്‌ ഇന്ത്യന്‍ സ്‌ത്രീയുടെ മാനവും സ്വത്തും സംരക്ഷിക്കുമെന്ന്‌ ഉറപ്പു നല്‌കുന്നത്‌. ആരോപണവിധേയനായ വ്യക്തിയെ മാറ്റിനിറുത്തുവാന്‍ പോലും തയാറാവാത്ത സര്‍ക്കാരും ഇന്ത്യന്‍ വിശ്വാസ സമൂഹത്തിന്റെ പ്രതിനിധിയായി കുര്യനെ അയക്കേണ്ടയെന്ന്‌ പറയാന്‍ സഭയും ആര്‍ജവം കാണിക്കാത്തതു വഴി വേട്ടക്കാര്‍ക്കൊപ്പമാണ്‌ സഭ എന്ന്‌ കുറെക്കൂടി വ്യക്തമാക്കുകയായിരുന്നു.

കുര്യന്‍ കുറ്റവാളിയോ നിരപരാധിയോ ആവട്ടെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങിന്‌ അദ്ദേഹത്തെ പ്രതിനിധിയാക്കുക വഴി സര്‍ക്കാര്‍ ഇന്ത്യന്‍ കത്തോലിക്ക വിശ്വാസ സമൂഹത്തെയാണ്‌ അപമാനിച്ചത്‌.
സമൂഹ മധ്യത്തില്‍ സഭയുടെ പ്രതിച്ഛായയ്‌ക്ക്‌ മങ്ങല്‍ ഏല്‌പ്പിക്കാന്‍ ഈ നടപടി കാരണമായി. കാരണംസൂര്യനെല്ലിക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ സംഭവത്തിന്‌ ശേഷം പള്ളിയില്‍ വരുന്നതിന്‌ സഭ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടി ഒരു മാസമായി പള്ളിയില്‍ പോകുന്നില്ല എന്നോര്‍ക്കണം.
പീഡിതര്‍ക്കു വേണ്ടി ക്രൂശിലേറുവാന്‍ തയാറായ ക്രിസ്‌തു നാഥന്റെ ഓര്‍മ്മ തിരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ്‌ ഇത്തരം നിലപാടുകളിലൂടെ സഭ പരിഹാസ്യമാകുന്നത്‌. ഇവിടെ വേദനിക്കുന്നത്‌ വിശ്വാസികളായ സാധാരണക്കാരാണ്‌. അവരാണ്‌ സാധാരണ സമൂഹത്തോട്‌ ഇടപെടുന്നത്‌. നേതൃത്വത്തിന്റെ നിലപാടുകളെ വെല്ലുവിളിയോടെ സമൂഹമധ്യത്തില്‍ അവതരിപ്പിച്ച്‌ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതും അവര്‍ തന്നെ.
ഇവിടെ ക്രിസ്‌തുവിനെ മൂന്നുവട്ടം തള്ളിപറഞ്ഞ പത്രോസിനെ സഭയുടെ തലവനാക്കുക വഴി സഭയുടെ നാളത്തെ തെറ്റുകള്‍ ക്രിസ്‌തു മുന്‍പ്രവചനം നടത്തിയതാണെന്ന്‌ വിശ്വാസികള്‍ക്ക്‌ സമാശ്വസിക്കാം.

പിജെ കുര്യനൊപ്പം ഭാര്യ ഡെയ്‌സിയും പേഴ്‌സണല്‍ സെക്രട്ടറിയും ജോസ്‌ കെമാണിയമാണ്‌ വത്തിക്കാനിലേയ്‌ക്ക്‌ പോകുന്നത്‌. വത്തിക്കാനില്‍ എത്തി തെറ്റുകള്‍ ഏറ്റു പറഞ്ഞ്‌ കുമ്പസാരിച്ച്‌ വരുന്ന കുര്യനെ വിശുദ്ധനായി പ്രഖ്യാപിക്കാം. മര്‍ത്തോമ സഭയ്‌ക്ക്‌ വിശുദ്ധന്‍മാരില്ലാത്തതിനാല്‍ കത്തോലിക്ക സഭ കുര്യനെ ഏറ്റെടുത്തേക്കുമെന്ന പ്രതീക്ഷയോടെ....