Breaking News

Trending right now:
Description
 
Mar 18, 2013

ആണോ, പെണ്ണോ? ആണായിരിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ കേറ്റ്‌ മിഡില്‍ട്ടണ്‍

image ബ്രട്ടീഷ്‌ രാജകുടുംബത്തിലെ പുതിയ അതിഥിയെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ ചൂടുപിടിച്ചിരിക്കെ തന്റെയും വില്യമിന്റെയും ആഗ്രഹം വെളിപ്പെടുത്തി കേറ്റ്‌ മിഡില്‍ട്ടണ്‍ രാജകുമാരി രംഗത്ത്‌. കുട്ടി ആണായിരിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറഞ്ഞ കേറ്റ്‌ മിഡില്‍ട്ടണ്‍ പക്ഷെ വില്യം രാജകുമാരന്റെ ആഗ്രഹം പെണ്‍കുട്ടി വേണമെന്നാണെന്നും വെളിപ്പെടുത്തി. ഐറിഷ്‌ ഗാര്‍ഡുകളെ ആദരിക്കാനുള്ള സെന്റ്‌ പാട്രിക്‌സ്‌ ദിനാഘോഷത്തില്‍ ഒരു സൈനികനോടാണ്‌ രാജകുമാരി ഇക്കാര്യം വെളിപ്പെടുത്തിയത്‌. കുട്ടി ആണോ പെണ്ണോ എന്ന്‌ ഇതുവരെ നോക്കിയിട്ടില്ലെന്നും മിഡില്‍ട്ടണ്‍ വെളിപ്പെടുത്തിയതായി ലീ വീലര്‍ എന്ന സൈനികന്‍ പറഞ്ഞു. കുട്ടിയുടെ പേരും തീരുമാനിച്ചിട്ടില്ലെന്ന്‌ രാജകുമാരി പറഞ്ഞതായും ഇയാള്‍ വ്യക്തമാക്കി. അഞ്ച്‌ മാസം ഗര്‍ഭിണിയായ മിഡില്‍ട്ടണിന്റെയും വില്യമിന്റെയും കുട്ടി ആണാണോ പെണ്ണാണോ എന്ന്‌ പ്രവചിക്കാന്‍ ബ്രിട്ടനില്‍ പന്തയം വരെ നടക്കുന്നുണ്ട്‌.