Breaking News

Trending right now:
Description
 
Mar 17, 2013

സീറ്റ്‌ ബല്‍റ്റ്‌ തകരാര്‍: ടൊയോട്ട രണ്ടുലക്ഷം കാറുകള്‍ തിരികെവിളിക്കും

image സീറ്റ്‌ ബല്‍റ്റ്‌ സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ടൊയോട്ട മോട്ടോഴ്‌സ്‌ അമേരിക്കയില്‍ വിറ്റഴിച്ച 2,09,000 സ്‌പോര്‍ട്ട്‌ യൂട്ടിലിറ്റി വാഹനങ്ങള്‍ തിരികെ വിളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. 2007-2013 കാലയളവില്‍ നിര്‍മിച്ച എഫ്‌ജെ ക്രൂയിസര്‍ മോഡല്‍ വാഹനങ്ങളാണ്‌ ടൊയോട്ട തിരികെ വിളിക്കാനൊരുങ്ങുന്നതെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചതായി ക്യോഡോ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഡ്രൈവറുടെ ഭാഗത്തെ സീറ്റുബല്‍റ്റുകള്‍ ഡോറുകളോട്‌ ചേര്‍ന്നായതിനാല്‍ നിരന്തരമായി അടയ്‌ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ഡോറുകള്‍ക്ക്‌ ഇടയില്‍പ്പെടുന്നുവെന്നാണ്‌ കമ്പനി അറിയിച്ചിരിക്കുന്നത്‌.