Breaking News

Trending right now:
Description
 
Mar 16, 2013

ജോണ്‍ കെ മാത്യു വെസ്‌റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2013 ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍

Mathew Moolacheril
image
വെസ്‌റ്റ്‌ ചെസ്റ്റര്‍  മലയാളി അസോസിയേഷന്റെ 2013 ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാനായി ജോണ്‍ കെ മാത്യുവിനെ (ബോബി) തെരെഞ്ഞെടുത്തതായി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍ അറിയിച്ചു. 

ബോബിയെ തെരെഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ സ്ഥാനം അദ്ദേഹം അര്‍ഹിക്കുന്നതാണെന്നും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍, വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി ജേക്കബ്‌, ജോ. സെക്രട്ടറി വര്‍ഗീസ്‌ തൈക്കൂട്ടത്തില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. 

ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍മാരായ കെ ജെ ഗ്രിഗറി, ജെ മാത്യൂസ്‌, എം വി ചാക്കോ, ഫിലിപ്പ്‌ ജോര്‍ജ്‌ എന്നിവരും ജോണ്‍ കെ മാത്യുവിനെ അഭിനന്ദിച്ചു.

ഫൊക്കാന ജ. സെക്രട്ടറി ടെന്‍സണ്‍ തോമസ്‌, ട്രസ്‌റ്റി ബോര്‍ഡ്‌ സെക്രട്ടറി ഗണേഷ്‌ നായര്‍, മുന്‍ പ്രസിഡന്റ്‌ കൊച്ചുമ്മന്‍ ടി ജേക്കബ്‌, ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ തോമസ്‌ കോശി, ജോണ്‍ സി വര്‍ഗീസ്‌, കെ ജി ജനാര്‍ദ്ദനന്‍, രാജ്‌ തോമസ്‌ എന്നിവരും ജോണ്‍ കെ മാത്യുവിനെ അഭിനന്ദിച്ചു.