Breaking News

Trending right now:
Description
 
Mar 15, 2013

ഗൃഹാതുരത്വമുണര്‍ത്തി മുട്ടത്തുവര്‍ക്കി അനുസ്മരണം

image


 

ന്യൂയോര്‍ക്ക്: മാര്‍ച്ച് പത്തിനു നടന്ന  അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ  കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മുട്ടത്തുവര്‍ക്കിയനുസ്മരണ’ മായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. മാന്നാനം കെ. ഇ. കോളജ്‌ മലയാള ഭാഷാ വകുപ്പ് തലവന്‍ ഡോ: മാത്യു മുട്ടം കേരളത്തില്‍ നിന്ന് പ്രബന്ധം അവതരിപ്പിച്ചു. മുട്ടത്തുവര്‍ക്കി ജന്മശതാബ്ദി ആഘോഷ കമ്മറ്റി  ഭാരവാഹി കൂടിയാണ് അദ്ദേഹം. ഏപ്രില്‍ 28-നു ആരംഭിക്കുന്നതും ഒരു വര്ഷം നീണ്ടു നില്‍ക്കുന്നതുമായ  ജന്മശതാബ്ദി ആഘോഷ പരിപാടികളെക്കുറിച്ചും മുട്ടത്ത് വര്‍ക്കി മലയാള സാഹിത്യ സാംസ്കാരികസിനിമാ  ലോകത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചും ഡോ. മാത്യു മുട്ടം വിശദമായി സംസാരിച്ചു. 

 

അമേരിക്കന്‍ മലയാളികളെ കൂടാതെ കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ നിന്നും കാനഡയില്‍ നിന്നും മുട്ടത്ത് വര്‍ക്കിയുടെ സുഹൃത്തുക്കളും കലാ സാഹിത്യ സാസ്കാരിക നായകന്മാരും ഗൃഹാതുരത്വമുണര്‍ത്തിയ പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്തു.

  

കേരളത്തില്‍ നിന്ന് പ്രശസ്ത യുവ കവി സെബാസ്റ്റിയന്‍, ടിജോമോന്‍, ലണ്ടനില്‍ നിന്ന് പ്രശസ്ത സാഹിത്യകാരന്‍ കരൂര്‍ സോമന്‍ എന്നിവരും അമേരിക്കയില്‍ നിന്നും പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. ജോസഫ്‌ ഇ. തോമസ്‌ഡോ. രാജന്‍ മര്‍ക്കോസ്എബ്രഹാം തെക്കേമുറിമനോഹര്‍ തോമസ്‌,ജോസഫ്‌ നമ്പിമഠംഎ. സി. ജോര്‍ജ്ജ്ജോണ്‍ മാത്യുജോണ്‍ ഇളമതജോസ് ഓച്ചാലില്‍, പ്രിന്‍സ് മര്‍ക്കോസ്ത്രേസിയാമ്മ നാടാവള്ളില്‍, രതീദേവിറീനി മമ്പലം,    ജേക്കബ്‌ തോമസ്‌ജോണ്‍ എബ്രഹാംവര്‍ഗീസ് കെ. എബ്രഹാംമഹാ കപി വയനാടന്‍, സുനില്‍ മാത്യു വല്ലാത്തറഷിജു ടെക്സാസ്അഡ്വ. പ്രവീണ്‍ പോള്‍, പി. വി. ചെറിയാന്‍   എന്നിവരും മുട്ടത്ത് വര്‍ക്കിയുടെ മക്കളായ മാത്യു മുട്ടത്ത്മാര്‍സിലസ് മുട്ടത്ത്ജിബിന്‍ മുട്ടത്ത്അന്നാ മുട്ടത്ത് തുടങ്ങിയവരും യശ:ശരീരനായ മുട്ടത്തു വര്‍ക്കിയുമായി അടുത്ത ബന്ധമുള്ളവരും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ആസ്വാദകരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

 

പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍,ആന്‍ഡ്റൂസ് സി.മാത്യു മൂലെച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു. ചര്‍ച്ചകളുടെ ശബ്ദ ലേഖനം യൂടുബില്‍ ലഭ്യമാണ്.

https://www.youtube.com/watch?feature=player_embedded&v=dHZ68k9_ALI

 

അടുത്ത ഞായറാഴ്ചത്തെ (03/17/2013) ചര്‍ച്ചാ വിഷയം മന്ത്രാ മെഡിറ്റേഷന്‍എന്നുള്ളതാണ്. പ്രശസ്ത ചിന്തകനും ധ്യാന ഗുരുവുമായ ഡോ. രാജന്‍ മര്‍ക്കൊസാണ് ചര്‍ച്ച നയിക്കുന്നത്. ഡോ. രാജന്‍ മാര്‍ക്കൊസിനെക്കുറിച്ചു താഴെ കൊടുത്തിരിക്കുന്ന വെബ്‌ സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. പിന്നീട് വരുന്ന ഞായറാഴ്ചത്തെ (03/24/2013) ചര്‍ച്ചാ വിഷയംസ്ത്രീകളുടെ അവകാശങ്ങളും കടമകളും’ എന്നുള്ളതാണ്. ചര്‍ച്ച നയിക്കുന്നത് ഡല്‍ഹിയില്‍ നിന്നും സുപ്രീം കോടതി വക്കീലും മുന്‍ ദേശിയ ന്യൂന പക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായിരുന്ന സിസ്റ്റര്‍ ജസ്സി കുര്യന്‍ ആയിരിക്കും.

 

 മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ ഒന്‍പതു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

 

1-862-902-0100 കോഡ് 365923

 

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്റൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍: 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍: 214-450-4107

 

Join us on Facebook https://www.facebook.com/groups/142270399269590/

 

http://www.rajanmantrameditation.com/