Breaking News

Trending right now:
Description
 
Mar 15, 2013

അമേരിക്കന്‍ മലയാളിയായ റവ: ഫാ. ജോര്‍ജ്ജ് പുതുശേരിലില്‍ മോണ്‍സിഞ്ഞൂര്‍ സ്ഥാനത്തേക്ക്

Mathew Moolacheril
image


മയാമി: സെന്റ്‌ മേരീസ് കത്തീഡ്രലിലെ മാര്‍ച്ച് 10 ഞായറാഴ്ചത്തെ ആരാധാനാ വേളയില്‍ വച്ച്  മയാമി രൂപതയുടെ അഭിവന്ദ്യ പിതാവ് ആര്‍ച്ച് ബിഷപ്പ് തോമസ്‌ വെന്‍സ്കി ഡി.ഡി. അമേരിക്കന്‍ മലയാളിയായ

റവ: ഫാ. ജോര്‍ജ്ജ് പുതുശേരിലിനെ മോണ്‍സിഞ്ഞൂര്‍ പദവിയിലേയ്ക് ഉയര്‍ത്തിയതായുള്ള കല്‍പ്പന വായിച്ചു.

1955-ല്‍  കോതനല്ലൂരില്‍ ജനിച്ച പുതുശേരില്‍ അച്ചന്‍  1979-ല്‍ ആണ് പൗരൊഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് ജന്മനാട്ടില്‍ പലയിടങ്ങളിലും പുരോഹിതനായി ശ്രേഷ്ഠ സേവനം ചെയ്ത അദ്ദേഹം 1990-ല്‍ മയാമിയില്‍ എത്തി. അതിനു ശേഷം ഫോര്‍ട്ട്‌ ലോര്‍ഡഡെയിലുള്ള സെന്റ്‌ ആന്റണി ചര്‍ച്ചിലുംമയാമിയിലുള്ള സെന്റ്‌ തോമസ്‌ ദി അപ്പോസ്തോല്‍ ചര്‍ച്ചിലും,മയാമി ബീച്ചിലുള്ള സെന്റ്‌ പാട്രിക് ചര്‍ച്ചിലുംമയാമിയിലുള്ള സെന്റ്‌ തിമോത്തി ചര്‍ച്ചിലും സേവനം ചെയ്തു. ഈ കാലയളവില്‍ തന്നെ മേട്രോപ്പൊലീറ്റന്‍ ട്രൈബ്യൂണലില്‍ ജഡ്ജ് ആയും ബോണ്ട്‌ ഡിഫെന്ററായും സേവനം അനുഷ്ഠിച്ചു.

2002-2012 കാലയളവില്‍ കോറല്‍ സ്പ്രിംഗ്സ് സെന്റ്‌ ആന്‍ഡ്റൂസ് ചര്‍ച്ചില്‍ വികാരിയായും അഡ്മിനിസ്ട്രെറ്ററായും സേവനം അനുഷ്ഠിച്ചു. 2012-ല്‍ രൂപതയിലെ ജുഡീഷ്യല്‍ വികാര്‍ ആയി ഉയര്‍ത്തപ്പെട്ട അദ്ദേഹം തുടര്‍ന്ന് രൂപതയുടെ ഉന്നതമായ പല സ്ഥാനങ്ങളിലും തന്റെ ആത്മീയ മികവു തെളിയിച്ചുകൊണ്ടിരിക്കുന്നു.