Breaking News

Trending right now:
Description
 
Mar 15, 2013

വിവാഹ പ്രായവും പതിനാറാക്കണം: ലീല മേനോന്‍

image

ഇന്ത്യയില്‍ 47% ലേറെ പേര്‍ പതിനെട്ടിനുമുമ്പ്‌ വിവാഹിതരാകുന്നുവെങ്കില്‍ വിവാഹം കഴിക്കാനുള്ള പ്രായം പതിനാറായി കുറയ്‌ക്കണം. അല്ലെങ്കില്‍ സ്‌ത്രീകള്‍ കഠിനമായ ലൈംഗിക ചൂഷണത്തിന്‌ ഇരയാകും. ഗ്ലോബല്‍ മലയാളത്തിന്റെ ലൈംഗിക പ്രായം പതിനാറാക്കണോയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ്‌ ലീലാ മോനോന്റെ ഈ പ്രതികരണം.

പത്തുവയസു മുതല്‍ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ കുടുങ്ങി ലൈംഗിക ബന്ധത്തിന്‌ സമ്മതിക്കുന്ന സാഹചര്യം ഇന്ന്‌ ഇന്ത്യയില്‍ വര്‍ധിച്ചു വരുകയാണ്‌. ലൈംഗികതയുടെ പ്രായം കുറയ്‌ക്കേണ്ടതാണ്‌. പക്ഷേ അതിന്റെ ദൂരവ്യാപകമായ ഫലവും നാം തന്നെ അഭിമുഖീകരിക്കേണ്ടി വരും. സ്‌കൂളുകളില്‍ കോണ്ടം വില്‌പന നടത്തേണ്ട ഗതിക്കേടിലാവും നാം. എന്നാല്‍ സാംസ്‌കാരിക മാറ്റങ്ങളെ നാം ഉള്‍ക്കൊണ്ടേ മതിയാവൂ. ലൈംഗിക തൃഷ്‌ണ സമൂഹത്തില്‍ കൂടി വരുന്നു. ആധുനിക മാധ്യമങ്ങളാകാം ഇതിന്‌ കാരണം. 

ആദ്യം താലി പിന്നീട്‌ ആദ്യരാത്രി എന്ന സങ്കല്‌പം മാറി ആദ്യം ലൈംഗിക ബന്ധം പിന്നീട്‌ താലി എന്ന രീതിയിലേയ്‌ക്ക്‌ കാര്യങ്ങള്‍ മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ അമ്മമാരുടെ പങ്ക്‌ ഈ വിഷയത്തില്‍ ചെറുതല്ല. 

എന്നാല്‍ സാമൂഹിക വിഷയങ്ങള്‍ പലതുണ്ടെങ്കിലും ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക പ്രായം പതിനാറായി കുറച്ചാല്‍ ദൂരവ്യാപകമായ പല ഫലങ്ങളും സ്‌ത്രീകള്‍ അനുഭവിക്കേണ്ടി വരും. പെണ്‍കുട്ടികള്‍ ശാരീരികമായി പ്രായപൂര്‍ത്തിയാകുന്ന പ്രായം ഇന്ന്‌ പത്തും പന്ത്രണ്ടുമാണ്‌. എന്നാല്‍ ആ പ്രായം അവര്‍ക്ക്‌ ശാരീരികമായ പക്വത നേടി കൊടുക്കുന്നില്ല. 

ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത്‌ സാമൂഹിക പശ്ചാത്തലവും സ്വതന്ത്ര ലൈംഗികതയെ പരിപോഷിപ്പിക്കുന്നില്ല. സ്വതന്ത്ര ലൈംഗികതയുടെ മറവില്‍ വലിയൊരു വിപണി തുറക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇന്ന്‌ പത്ത്‌ വയസില്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നുണ്ട്‌. അവരുടെ ലൈംഗിക ബന്ധത്തിന്‌ ഭാവിയില്‍ നിയമപരമായി അംഗീകാരം നല്‌കേണ്ടി വരും. രാജ്യത്ത്‌ സ്‌ത്രീകളുടെ തിരിച്ചുപോക്കിനുള്ള ആദ്യപടിയായി ഈ നിയമം മാറും.