Breaking News

Trending right now:
Description
 
Mar 14, 2013

സ്‌ത്രീകള്‍ക്ക്‌ എതിരായ കുറ്റകൃത്യം തടയാനുള്ള ബില്ലിന്‌ അംഗീകാരം

image
ന്യുഡല്‍ഹി: സ്‌ത്രീകള്‍ക്ക്‌ എതിരായ കുറ്റകൃത്യങ്ങള്‍ക്ക്‌ കഠിനമായ ശിക്ഷ നല്‌കാന്‍ ക്രിമിനല്‍നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ ബില്ലിന്‌ കേന്ദ്രമന്ത്ര്‌സഭ അംഗീകാരം നല്‌കി.
ഇന്നലെയാണ്‌ അന്തിമമായ കരടു രൂപത്തിന്‌ മന്ത്രി സഭ അംഗീകാരം നല്‌കിയത്‌.

ലൈംഗീകാതിക്രമം എന്ന വാക്കിന്‌ പകരം ബലാത്സംഗം ഉപയോഗിക്കും. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍ നിന്ന്‌ പതിനാറാക്കി. പിന്തുടരല്‍, ഒളിഞ്ഞുനോട്ടം എന്നിവയും പുതിയ ബില്ലില്‍ ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളായി ചേര്‍ത്തിട്ടുണ്ട്‌. സ്‌ത്രീകള്‍ വ്യാജപരാതി ഉന്നയിച്ചാല്‍ ശിക്ഷ എന്ന വൃവസ്ഥ നിയമത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്റെ ശുപാര്‍ശയും പരിഗണിച്ച്‌ ഫെബ്രുവരിയിലാണ്‌ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചത്‌.
ബലാത്സംഗത്തിന്‌ ഇരയാകുന്ന സ്‌ത്രീ കൊല്ലപ്പെടുകയോ മൃതപ്രായമാകുകയോ ചെയ്‌താല്‍ കുറ്റവാളിക്ക്‌ വധശിക്ഷ നല്‌കാനുള്ള വകുപ്പ്‌ നിലനിര്‍ത്തിയിട്ടുണ്ട്‌.