Breaking News

Trending right now:
Description
 
Mar 14, 2013

ഇന്ത്യയില്‍ കൗമാര ലൈംഗികത വര്‍ധിച്ചിരിക്കുന്നതിനാല്‍ പ്രായം 16 ആക്കാം. ടീ എന്‍ സീമ

image
ന്യുഡല്‍ഹി: ഇന്ന്‌   ഇന്ത്യയില്‍ കൗമാരക്കാരുടെയിടയില്‍ പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ സാധാരണമായിരിക്കുന്നു.  അതിനാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായം പതിനാറാക്കാമെന്ന്‌ രാജ്യസഭ എംപിയും സിപിഐഎം നേതാവുമായ ടി എന്‍ സീമ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു.

പാശ്ചത്യ സംസ്‌ക്കാരമോ മറ്റു മാറിയ സാഹചര്യങ്ങളോ കാരണമാകാം ഇന്ത്യ നഗരങ്ങളില്‍ ഡെയ്‌റ്റിംങ്ങ്‌  സംസ്‌ക്കാരം  കൂടി വരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ നിയമപരമായും ജീവശാസ്‌ത്രപരമായും  ഈ വിഷയത്തെ സമീപിക്കുന്നതാകും  ഉചിതം.

പാര്‍ലമെന്റില്‍ ഇന്നലെ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്‌ രാജ്യത്ത്‌   47% വിവാഹവും  നടക്കുന്നത്‌  പതിനെട്ട്‌   വയസാകുന്നതിന്‌  മുമ്പാണ്‌.   അതിനാല്‍   ഇത്തരം സാഹചര്യത്തില്‍ പരസ്‌പര സമ്മതത്തോടയെുള്ള  ലൈംഗിക ബന്ധത്തെ  ശിക്ഷയുടെ  പരിധിയില്‍ നിന്ന്‌ ഒഴിവാക്കേണ്ടത്‌  ആവിശ്യമാണ്‌.

എന്നാല്‍ പരസ്‌പര സമ്മതത്തിന്റെ  മറവില്‍  സ്‌ത്രീയെ  ചൂക്ഷണം   ചെയ്യാനുള്ള  സാഹചര്യം  'സമ്മതം'  എന്ന  വാക്കിലൂടെ സാധ്യതയുണ്ട്‌.  ഏതെല്ലാം   സാഹചര്യത്തിലാണ്‌  ഈ  സമ്മതം  എന്ന പരിഗണിക്കാനുള്ള  ക്ലോസുകളും  നിയമത്തില്‍   കൊണ്ടുവരേണ്ടതുണ്ട്‌.  സ്‌ത്രീ  തന്നെ പീഡിപ്പിച്ചു  എന്ന മൊഴിയില്‍  ഉറച്ചു നിന്നാല്‍  പ്രായ പരിധി  നോക്കാതെ ശിക്ഷ  ഉറപ്പാക്കാവുന്നതാണ്‌. സമ്മതം എന്ന വാക്കിന്റെ പരിധിയില്‍ കൊണ്ടുവരേണ്ട  ക്ലോസുകള്‍ . ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടിയുടെ പ്രായം പതിനാറാണെങ്കില്‍  പുരുഷന്റെ  പ്രായവും സാഹചര്യവും പരിഗണിക്കണം.

സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിക്ക്‌ ഈ നിയമം വന്നാല്‍ പരിരക്ഷ കിട്ടാതിരിക്കില്ല. കാരണം ഈ നിയമ പ്രകാരം സ്‌ത്രീയുടെ മൊഴിയ്‌ക്കാണ്‌ പ്രാധാന്യം.

കൗമാര ലൈംഗികതയും ഡെയ്‌റ്റിംങ്ങ്‌ സംസ്‌കാരവും വര്‍ധിച്ചു വരുന്നതിനാല്‍ ഇന്ത്യയില്‍ ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനാറാക്കമെന്ന ടിഎന്‍ സീമയുടെ അഭിപ്രായത്തോട്‌ നിങ്ങള്‍ യോജിക്കുന്നുവോ? പ്രേക്ഷകര്‍ക്കും പ്രതികരിക്കാം.