Breaking News

Trending right now:
Description
 
Mar 13, 2013

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 16; സ്‌ത്രി സംരക്ഷണവിരുദ്ധ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ജിജിമോള്‍
image

ഒരു പെണ്‍കുട്ടിയ്‌ക്ക്‌ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധം നടത്താനുള്ള പ്രായപരിധി പതിനെട്ടില്‍ നിന്ന്‌ പതിനാറാക്കാന്‍ മന്ത്രിസഭ ഉപസമിതി തീരുമാനിച്ചു. ചിദംബരത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രി സഭ യോഗമാണ്‌ ഇത്തരം ഒരു തീരുമാനത്തില്‍ ഏകത കൊണ്ടുവന്നത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയം ഈ ഭേദഗതിയെ ആദ്യം എതിര്‍ത്തുവെങ്കിലും ഇന്ന്‌ ഈ വിഷയത്തില്‍ ഐക്യത്തില്‍ എത്തുകയായിരുന്നു. ഈ നടപ്പു പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്‌ത്രി സംരക്ഷണ ബില്ലിലെ ഈ വ്യവസ്ഥ തികച്ചും എതിര്‍ക്കപ്പെടേണ്ടതാണ്‌.

പ്രത്യക്ഷത്തില്‍ ദേഷകരമല്ലാത്ത ഈ നിയമം സ്‌ത്രികളുടെ സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുകയും ലൈംഗിക ചൂക്ഷണത്തിന്‌ സ്‌ത്രികളെ എറിഞ്ഞു കൊടുക്കുവാനുമേ ഉപകരിക്കുകയുള്ളു.
നിയമപരമായി പെണ്‍കുട്ടി ഒരു സ്‌ത്രിയാകുന്ന പ്രായം പതിനെട്ടാണെന്നാണ്‌ നിയമം പറയുന്നത്‌.
കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക ചൂക്ഷണ നിരോധന നിയമമനുസരിച്ച്‌ 18 വയസില്‍ താഴെ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരം മൂന്നു വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്‌. 

രാജ്യത്ത്‌ വിവാഹം കഴിക്കാനുള്ള പ്രായം പതിനെട്ടാണ്‌. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ ലൈംഗികതയെ വിനോദപാധിയായി നമ്മുടെ സംസ്‌ക്കാരവും അനുവദിക്കുന്നില്ല. വിവാഹപൂര്‍വ്വ ലൈംഗികതയെ അനുവദനീയമാക്കിക്കൊണ്ട്‌ രാജ്യത്തെ സ്‌ത്രീകളുടെ സുരക്ഷിതത്വം ആപത്‌ക്കരമാക്കുകയും ലൈംഗികതയുടെ തുറന്ന കമ്പോളമായി ഇന്ത്യന്‍ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ ബില്ല്‌ വഴി തെളിക്കും.

പതിനെട്ട്‌ വയസിലാണ്‌ നിയമപരമായി വിവാഹതിരാകുവാന്‍ പെണ്‍കുട്ടിയ്‌ക്ക്‌ സാധ്യമാകുക. പതിനാറു വയസില്‍ പ്രണയ ബന്ധത്തില്‍ കുരുങ്ങിയാവും മിക്ക പെണ്‍കുട്ടികളും വിവാഹേതര ലൈംഗിക ബന്ധത്തിന്‌ വശംവദരാകുക. ഉഭയകക്ഷി സമ്മതപ്രകാരം എന്ന വ്യാജേന പെണ്‍കുട്ടികളെ ചൂക്ഷണം ചെയ്യാന്‍ ആ നിയമ ഭേദഗതി വഴിതെളിക്കുമെന്ന്‌ തീര്‍ച്ച.

നിയമത്തിന്റെ സാധുത ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ വലിച്ചെറിയുവാനും ഈ നിയമം കാരണമാകും. ലൈംഗിക ബന്ധമാവാം കുഞ്ഞുങ്ങളും ആകാം. പിന്നെ കല്യാണം പതിനെട്ടിലും.

അതോ കല്യാണ പ്രായവും കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറാവുമോ...?

അല്ല, സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ്‌ പെണ്‍കുട്ടി ലൈംഗികത അനുവദിക്കുന്നതെങ്കില്‍ ബാല വേശ്യയെന്ന നിലപാടിനെയും ലൈംഗിക തൊഴില്‍ വൃത്തിയെയും ഈ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്ന്‌ വ്യക്തമാക്കണം.
മറ്റൊന്ന്‌ ലൈംഗികതയുടെ വലിയൊരു കമ്പോള സാധ്യതയാണ്‌ സര്‍ക്കാര്‍ മുന്നില്‍ കാണുന്നതെങ്കില്‍ ''ഗര്‍ഭനിരോധന ഗുളികകളുടെയും ഉറകളുടെയും'' വില്‌പന്നയുടെയ വിപണന തന്ത്രം പയറ്റാനുള്ള ആദ്യം ഘട്ടമാകാം ഈ പ്രായം കുറയ്‌ക്കല്‍. പിന്നീട്‌ പ്രായം പതിനാലാക്കാം.

സ്‌ത്രീകളുടെ അമ്മയാകാനുള്ള പ്രായം കൂട്ടിക്കൊണ്ടുവരുവാന്‍ രാജ്യത്ത്‌ ശ്രമം നടക്കുമ്പോഴാണ്‌ ഇത്തരം ഒരു ഭേദഗതി രാജ്യത്ത്‌ സ്‌ത്രീസംരക്ഷണത്തിന്റെ പേരില്‍ കൊണ്ടുവരുന്നതെന്ന്‌ ഖേദകരമാണ്‌. 

ലൈംഗികതയെ വില്‌പനച്ചരക്കാക്കുകയും ലൈംഗികതയുടെ ഇന്ത്യന്‍ മൊറാലിറ്റി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേയ്‌ക്ക്‌ തരം താഴും.

ഇത്തരത്തില്‍ സ്‌ത്രീയുടെ ലൈംഗിക പ്രായം കുറയ്‌ക്കലിന്‌ ആരാണ്‌ ഈ സര്‍ക്കാരിന്‌ സമ്മതം നല്‌കിയത്‌. 

നിലവില്‍ സ്‌ത്രീ പീഡനക്കേസില്‍ പ്രതികളായവര്‍ തങ്ങളുടെ രക്ഷപ്പെടലിനായി ഈ നിയമ വ്യവസ്ഥയെ തന്നെ ചൂക്ഷണം ചെയ്യാനാവും. [സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്ക്‌ പ്രായം പതിനാറും രണ്ടു മാസവും ആയിരുന്നു പീഡന സമയത്ത്‌]. കേരളത്തില്‍ പുതിയതായി അവതരിപ്പിക്കപ്പെട്ട സ്‌ത്രീ സംരക്ഷണ നിയമത്തിന്റ പേരില്‍ കുര്യനെപ്പോലെയുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന്‌ ആവിശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്‌.

സ്‌ത്രീയുടെ സമ്മതത്തോടെയാണ്‌ ലൈംഗിക പീഡനം നടന്നതെന്ന്‌ നിലവിലുള്ള നിയമവ്യവസ്ഥയില്‍ പോലും നല്ല അഭിഭാഷകര്‍ തെളിയിക്കുന്ന ഈ കാലത്താണ്‌ സ്‌ത്രീ സംരക്ഷണമെന്ന പേരില്‍ സ്‌ത്രീ വിരുദ്ധ നിയമം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.