Breaking News

Trending right now:
Description
 
Mar 13, 2013

പാംസ്റ്റര്‍ നോര്‍ത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ യൗസേപ്പ്‌ പിതാവിന്റെ മദ്ധ്യസ്ഥ തിരുന്നാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച്‌ 23 ന്‌

image
സെന്റ്‌ ജോസഫ്‌സ്‌ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി പാംസ്റ്റര്‍ നോര്‍ത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ യൗസേപ്പ്‌ പിതാവിന്റെ മദ്ധ്യസ്ഥ തിരുന്നാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച്‌ 23-ാം തിയതി ശനിയാഴ്‌ച ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിക്ക്‌ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച്‌ കുരിശിന്റെ വഴിയും തുടര്‍ന്ന്‌ ഊട്ടുനേര്‍ച്ചയോടെ സമാപിക്കും. കുട്ടികള്‍ക്ക്‌ കാഴ്‌ചവയ്‌പ്പിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്‌. ഏവരേയും ക്ഷണിക്കുന്നു.

പ്രോഗ്രാം

ഉച്ച കഴിഞ്ഞ്‌ 3-5 കുമ്പസാരം
5-5.30 കുരിശിന്റെ വഴി
തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന
റവ. ഫാ. സെബാസ്റ്റ്യന്‍ വണ്ടനാംതടത്തില്‍
തുടര്‍ന്ന്‌ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച