Breaking News

Trending right now:
Description
 
Mar 13, 2013

ഫ്രാങ്ക്‌സ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ പീഢാനുഭവ ആഴ്‌ച ശുശ്രൂഷകള്‍

image

മെല്‍ബണ്‍: ഫ്രാങ്ക്‌സ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ പീഢാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ക്ക്‌ ഏലിയാസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഇതിനായി മെത്രാപ്പോലീത്ത മാര്‍ച്ച്‌ 23 ന്‌ രാത്രി എട്ടിന്‌ (ശനി) മെല്‍ബണില്‍ എത്തിച്ചേരും.

പീഢാനുഭവ ആഴ്‌ച ശുശ്രൂഷകള്‍:

മാര്‍ച്ച്‌ 24 ഞായര്‍ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഓശാന ശുശ്രൂഷ

25 തിങ്കള്‍ വൈകുന്നേരം വി. കുര്‍ബാന 
27 ബുധന്‍ വൈകുന്നേരം ഏഴിന്‌ പെസഹ ശുശ്രൂഷ 
28 വ്യാഴം വൈകുന്നേരം ആറിന്‌ കാല്‍കഴുകല്‍ ശുശ്രൂഷ
29 ദുഃഖവെള്ളി രാവിലെ ഒന്‍പതിന്‌ 
30 ദുഃഖശനി രാവിലെ 11ന്‌ വി. കുര്‍ബാന
31 ഈസ്റ്റര്‍ ഞായര്‍ രാവിലെ ആറിന്‌ ഉയിര്‍പ്പ്‌ ശുശ്രൂഷ, വി. കുര്‍ബാന

ശുശ്രൂഷകളിലേയ്‌ക്കും അനുബന്ധ പ്രാര്‍ഥനകളിലേയ്‌ക്കും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. എല്‍ദോ ചിറങ്ങര, ട്രസ്റ്റി ഷിബു കോലപ്പിള്ളില്‍, സെക്രട്ടറി മാത്യു കുര്യാക്കോസ്‌ എന്നിവര്‍ അറിയിച്ചു.