Breaking News

Trending right now:
Description
 
Mar 13, 2013

സ്‌ത്രീപീഡനക്കേസ്‌: ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ തയാറാക്കുന്നു

image സ്‌ത്രീപീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക മാര്‍ഗരേഖ തയാറാക്കുന്നു. മാനഭംഗം നടന്ന സംഭവങ്ങളില്‍ ബലാത്സംഗം എന്ന വാക്ക്‌ ഉപയോഗിക്കരുതെന്നു കരടു മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. പൊതുജനാഭിപ്രായംകൂടി പരിഗണിച്ചശേഷം വൈകാതെ തന്നെ മാര്‍ഗരേഖയ്‌ക്ക്‌ അന്തിമരൂപം നല്‍കും. സ്‌ത്രീപീഡന സംഭവങ്ങളിലെ ഇരയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്‌ടര്‍മാര്‍ പരസ്യമാക്കരുതെന്നു മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. പീഡനത്തിന്‌ ഇരയാകുന്നവര്‍ക്കു പൊലീസ്‌ അനുമതി കൂടാതെ വൈദ്യപരിശോധനയ്‌ക്കു വിധേയരാകാമെന്നും പരിശോധനയ്‌ക്കുശേഷം ഡോക്‌ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കണമെന്നും കരടു മാര്‍ഗരേഖയിലുണ്ട്‌. ബലാത്സംഗം എന്ന വാക്ക്‌ ഉപയോഗിക്കാന്‍ പാടില്ല. സ്ഥിരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നയാളെന്നും ഇരകളെ വിശേഷിപ്പിക്കരുത്‌. എച്ച്‌ഐവി അടക്കമുളള പരിശോധനകള്‍ നടത്തണം. കരടുമാര്‍ഗരേഖ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക്‌ ഈ മാസം 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണു മാനഭംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്കായി ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ കൊണ്ടുവരുന്നത്‌.