Breaking News

Trending right now:
Description
 
Mar 12, 2013

ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ : ന്യൂസ്റ്റാര്‍ ബ്രിസ്‌ബെന്‍ ജേതാക്കള്‍

image

ബ്രിസ്‌ബെന്‍: ന്യൂസ്‌ സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ബ്രിസ്‌ബെന്‍ സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആഥിതേയരായ ന്യൂസ്റ്റാര്‍ ബ്രിസ്‌ബെന്‍ പ്രഥമ കിരീടം ചൂടി. 

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ്‌ ക്യൂന്‍സ്‌ലാന്‍ഡ്‌ പാര്‍ലമെന്റ്‌ അംഗം കാള്‍ ജഡ്‌ജ്‌ ഉദ്‌ഘാടനം ചെയ്‌തു. ലോക്കല്‍ കൗണ്‍സിലര്‍ നിക്കോണ്‍ ജോണ്‍സണ്‍ വിശിഷ്‌ടാതിഥിയായിരുന്നു. 

ഓസ്‌ട്രേലിയയിലെയും യുകെയിലേയും ഇന്ത്യയിലേയും സ്ഥാപനങ്ങളും വ്യക്തികളും ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തു. ചെംസൈഡ്‌ സ്‌പൈക്കേഴ്‌സ്‌ ടീം ബി റണ്ണര്‍ അപ്പിനുള്ള അവാര്‍ഡും ന്യൂ സ്റ്റാര്‍ ടീം അംഗം ഷിജു മാത്യു മികച്ച കളിക്കാരനുള്ള അവാര്‍ഡും കരസ്ഥമാക്കി.