Breaking News

Trending right now:
Description
 
Mar 12, 2013

യൂറോപ്പ്‌ വീണ്ടും തണുത്തുവിറയ്‌ക്കുന്നു, ഇക്കുറി വെളുത്ത ഈസ്റ്റര്‍

image


സ്‌പ്രിംഗിനു തുടക്കമായെങ്കിലും യൂറോപ്പ്‌ തണുത്തുവിറയ്‌ക്കുകയാണ്‌. കഴിഞ്ഞ 30 വര്‍ഷങ്ങളിലെ മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും കടുത്ത തണുപ്പായിരുന്നു ഇന്നലെ യുകെയില്‍ അനുഭവപ്പെട്ടത്‌. രണ്ടിഞ്ച്‌ വരെ സ്‌നോയും മൈനസ്‌ 13 ഡിഗ്രി സെല്‍ഷ്യസ്‌ വരെ മാത്രം രാത്രി ചൂടും.

പലയിടത്തും വാഹനസര്‍വീസുകള്‍ മുടങ്ങി. അന്‍പതു മൈല്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റും കുറഞ്ഞ ദൂരക്കാഴ്‌ചയുംമൂലം ട്രെയിനുകള്‍ തടസപ്പെട്ടു. ഡെവണില്‍ മണിക്കൂറില്‍ 59 മൈല്‍ വേഗത്തിലായിരുന്നു ശീതക്കാറ്റ്‌. ഈസ്റ്റ്‌, വെസ്റ്റ്‌ സസക്‌സില്‍ റോഡുകളെല്ലാം അടഞ്ഞുകിടന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ യുകെയില്‍ അഞ്ച്‌ വാഹനാപകട മരണങ്ങളുണ്ടായി. സാധാരണഗതിയില്‍ ചൂട്‌ കൂടുതലുള്ള ജഴ്‌സിയില്‍ മഞ്ഞുവീഴ്‌ച മൂലം എയര്‍പോര്‍ട്ട്‌ അടച്ചിടേണ്ടിവന്നു.

സ്‌കാന്‍ഡിനേവിയയില്‍ നിന്നും റഷ്യയില്‍നിന്നും തണുത്ത കാറ്റ്‌ വീശിയടിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഈസ്റ്റര്‍ ഇക്കുറി വെളുത്തുതന്നെയായിരിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌ . 1986-ലെ മാര്‍ച്ചിലാണ്‌ ഇതേപോലെ തണുത്ത കാറ്റ്‌ വീശിയതെന്ന്‌ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു