Breaking News

Trending right now:
Description
 
Mar 12, 2013

എയര്‍ ഏഷ്യയും ഇത്തിഹാദും ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ്‌ ആരംഭിക്കുന്നു

image വിദേശ വിമാന കമ്പനികളായ എയര്‍ ഏഷ്യയും ഇത്തിഹാദും ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ്‌ ആരംഭിക്കുന്നു. വിദേശ വിമാനക്കമ്പനികള്‍ ആദ്യമായിട്ടാണ്‌ ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ്‌ തുടങ്ങുന്നത്‌. ഇത്തിഹാദ്‌ ജെറ്റ്‌ എയര്‍വേസുമായും എയര്‍ ഏഷ്യ ടാറ്റയുമായിട്ടാണ്‌ പങ്കാളിത്തമുണ്ടാക്കുന്നത്‌. വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയമാണ്‌ പുതിയ ആഭ്യന്തര സര്‍വീസിനു വഴിയൊരുക്കിയത്‌. ഇത്തിഹാദ്‌ അബുദാബിയില്‍ നിന്നും എയര്‍ ഏഷ്യ കോലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌.പുതിയ പങ്കാളിത്തത്തിന്‌ അനുമതി ലഭിക്കാനുള്ള അപേക്ഷ വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ട്‌. സിവില്‍ വ്യോമയാന ഡയറക്ടറുടെ അനുമതിയും ഇതിനാവശ്യമാണ്‌. വ്യോമയാന മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി തലവനായിട്ടുള്ള എയര്‍ക്രാഫ്‌റ്റ്‌ അക്വിസിഷന്‍ കമ്മിറ്റിയുടെ അംഗീകാരവും വേണം. ജെറ്റ്‌ എയര്‍വേസിന്‌ ആഭ്യന്തര സര്‍വീസുള്ളതുകൊണ്ട്‌ ഇത്തിഹാദിന്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്‌. ടാറ്റയുമായി കൈകോര്‍ത്തിട്ടുള്ള ഏയര്‍ ഏഷ്യ സര്‍വീസ്‌ വൈകിയേക്കും. വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനാണ്‌ അനുമതി.