Breaking News

Trending right now:
Description
 
Sep 30, 2012

ജോവീന്‍റെ നിര്യാണത്തില്‍ യുക്മ അനുശോചിച്ചു

image ക്യാന്‍സര്‍ മൂലം ചികിത്സയിലിരിക്കെ നിര്യാതയായ മലയാളി നഴ്സ് ജോവീന്‍റെ വേര്‍പാടില്‍ യുക്മ നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഉഴവൂര്‍ വെള്ളച്ചാലില്‍ ടോമി ചുമ്മാറിന്‍റെ ഭാര്യ ജോവീന്‍ ടോമി (46) ആണ് ഇന്ന് രാവിലെ പത്ത്‌ മണിയോടെ മരിച്ചത്‌. റെഡ്‌ഹില്‍ നഴ്സിംഗ് ഹോമില്‍ സ്റ്റാഫ്‌ നഴ്സ് ആയിരുന്ന ജോവിന്‍ ദീര്‍ഘ നാളുകളായി ചികിത്സയില്‍ ആയിരുന്നു. ഉഴവൂര്‍ കുളക്കാട്ട് തോമസ്‌ - മേരി ദമ്പതികളുടെ മകളാണ്. വിദ്യാര്‍ത്ഥികളായ ജെയ്മി(14), ആഷ്മി(12), എന്നിവര്‍ മക്കളാണ്.

വൂസ്റ്റര്‍ഷയറിലെ മലയാളി അസോസിയേഷനിലെ സജീവ അംഗം കൂടിയായിരുന്ന ജോവീന്‍റെ കുടുംബാംഗങ്ങളെ യുക്മ പ്രസിഡണ്ട്‌ വിജി. കെ. പി. ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.