Breaking News

Trending right now:
Description
 
Mar 11, 2013

ഗണേഷിനെതിരെ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന്‌ ജനാധിപത്യ മഹിള അസോസിയേഷന്‍

image

മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാറിനെതിരെ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന്‌ ജനാധിപത്യ മഹിള അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഗണേഷിനെതിരെയുള്ള ആരോപണങ്ങളെ അച്ഛനും മകനും തമ്മിലുള്ള രാഷ്‌ട്രീയ പ്രശ്‌നമാക്കി ഒതുക്കിത്തീര്‍ത്ത്‌ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ വേണ്ടി യാമിനിയെ നിശബ്‌ദയാക്കാനുള്ള ശ്രമമാണ്‌ ഉമ്മന്‍ ചാണ്ടി നടത്തുന്നതെന്ന്‌ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ടി.എന്‍ സീമ ആരോപിച്ചു.

മന്ത്രിയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച്‌ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മന്ത്രിപത്‌നിക്കുപോലും സുരക്ഷ ലഭിക്കാത്ത സംസ്ഥാനത്ത്‌ ഒരു സ്‌ത്രീക്കും സുരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന്‌ സെക്രട്ടറി കെ.കെ ഷൈലജ കുറ്റപ്പെടുത്തി.