Breaking News

Trending right now:
Description
 
Mar 11, 2013

മാര്‍പാപ്പ തെരഞ്ഞെടുപ്പ്‌: പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന്‌ മാര്‍ ആലഞ്ചേരി

image പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ്‌ ആരംഭിക്കുന്ന നാളെമുതല്‍ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും കുടുംബ ങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആഹ്വാനം ചെയ്‌തു. ദൈവേഷ്ടമനുസരിച്ച്‌ ഈ കാലഘട്ടത്തില്‍ സഭയെയും സമൂഹത്തെയും നയിക്കുന്നതിനു യോഗ്യനായ ഒരു പാപ്പയെ തെരഞ്ഞെടുക്കാനുള്ള പരിശുദ്ധാത്മാവിന്റെ വെളിച്ചം കര്‍ദിനാള്‍മാര്‍ക്കു ലഭിക്കാന്‍ വിശ്വാസികളുടെ പ്രാര്‍ഥന ആവശ്യമാണ്‌. പുതിയ പാപ്പയുടെ ഉത്തരവാദിത്വങ്ങള്‍ ഗൗരവമുള്ളവയാണ്‌. സഭയില്‍ പല തലങ്ങളിലും നവീകരണം സാധ്യമാകേണ്‌ടതുണ്‌ട്‌. ലോകം മുന്നോട്ടുവയ്‌ക്കുന്ന വെല്ലുവിളികള്‍ക്ക്‌ ഉത്തരം കൊടുക്കേണ്‌ടതും, വിശ്വാസവും സന്മാര്‍ഗവും സംബന്ധിച്ചു സഭാമക്കള്‍ക്ക്‌ ഉണ്‌ടായിട്ടുള്ള വീഴ്‌ചകള്‍ക്കു പരിഹാരം നിര്‍ദേശിക്കേണ്‌ടതും പുതിയ പാപ്പയുടെ ഉത്തരവാദിത്തമാകും. സഹ ഇടയന്മാരെ ശക്തിപ്പെടുത്തേണ്‌ടതും വലിയ ഇടയന്റെ കടമയാണ്‌. അതുവഴി പ്രാദേശികസഭകളെയും വ്യക്തിസഭകളെയും ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ്‌ പാപ്പ നിര്‍വഹിക്കുന്നത്‌. സാര്‍വത്രിക സഭയുടെ കൂട്ടായ്‌മയില്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം മാര്‍പാപ്പയുടെ ദൗത്യത്തിനു പ്രത്യേക പ്രാധാന്യമുണെ്‌ടന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.