Breaking News

Trending right now:
Description
 
Sep 30, 2012

മദര്‍ ഹോസ്‌പിറ്റലിലെ നഴ്‌സുമാരുടെ സമരപ്പന്തല്‍ അടിച്ചു തകര്‍ത്തു, ഇന്ന്‌ സര്‍വകക്ഷി യോഗം

image തൃശൂര്‍: കഴിഞ്ഞ 27 ദിവസമായി ഒളരി മദര്‍ ഹോസ്‌പിറ്റലില്‍ 250 നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തെ തകര്‍ക്കാന്‍ മാനേജ്‌മെന്റ്‌ തേര്‍വാഴ്‌ച. നഴ്‌സുമാര്‍ സമരം നടത്തിയിരുന്ന പന്തല്‍ മാനേജ്‌മെന്റിന്റെ ആള്‍ക്കാര്‍ ഇന്നുരാവിലെ അടിച്ചു തകര്‍ത്തു.

സമരപ്പന്തലിനുനേരെ നടത്തിയ അക്രമത്തില്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ നേതാവ്‌ ജാസ്‌മിന്‍ ഷാ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. തൃശൂരില്‍ മദര്‍ ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഇന്ന്‌ വൈകുന്നേരം അഞ്ചിന്‌ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും.