Breaking News

Trending right now:
Description
 
Mar 10, 2013

ക്വീന്‍സ്‌ ഓണ്‍ - ബീന കണ്ണന്റെ കയ്യൊപ്പുമായി വിവാഹസാരികളുടെ വിപുല ശേഖരം

image വിവാഹവസ്‌ത്രങ്ങളുടെ വിപുലമായ കളക്ഷനുമായി ശീമാട്ടിയുടെ ക്വീന്‍സ്‌ ഓണ്‍ പ്രവര്‍ത്തനം തുടങ്ങി. സാരികളുടെ കാര്യത്തില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്ന ബീന കണ്ണന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ പുതിയ വിവാഹസാരികള്‍ ഒരുക്കിയിരിക്കുന്നത്‌.

എറണാകുളം എംജി റോഡ്‌ നോര്‍ത്ത്‌ എന്‍ഡിലെ ശീമാട്ടി ഷോറൂമിന്റെ ഒന്നാം നിലയില്‍ ഒരുലക്ഷം ചതുരശ്ര അടിയുടെ വിശാലതയില്‍ ഒരുക്കിയിരിക്കുന്ന ക്വീന്‍സ്‌ ഓണിന്റെ മുഖ്യ സവിശേഷത. ബീന കണ്ണന്‍ ഡിസൈന്‍ ചെയ്‌ത കാഞ്ചീപുരം സില്‍ക്ക്‌ സാരീശേഖരത്തിന്റെ വ്യത്യസ്‌ത ശ്രേണിതന്നെയുണ്‌ട്‌. രാജ്യത്തെ പരമ്പരാഗത സാരീശൈലികളെ സമന്വയിപ്പിച്ചു രൂപകല്‌പന ചെയ്‌ത കാഞ്ചീപുരം ഡിസൈനുകള്‍ മറ്റെങ്ങും ലഭിക്കാത്തതാണെന്നു ബീന കണ്ണന്‍ പറഞ്ഞു. കാഞ്ചീപുരം ജെറി ബ്രോക്കേഡ്‌ ടിഷ്യൂ സാരികള്‍ സാരികള്‍, കാഞ്ചീപുരം എംബ്രോയിഡറി വെഡ്‌ഡിംഗ്‌ കളക്‌ഷന്‍ എന്നിവയും ലഭ്യമാണ്‌.

ഒര്‍ഗന്‍സ, പ്രിന്റഡ്‌ സില്‍ക്ക്‌, റോ സില്‍ക്ക്‌, ടസര്‍, മുഗള്‍-ലിനോ സില്‍ക്ക്‌, ഫിലേച്ചര്‍ മുഗ ടസര്‍, കംപ്രസ്‌ഡ്‌ ഫാബ്രിക്‌, ന്യൂ സില്‍ക്ക്‌ ലൈറ്റ്‌ വെയ്‌റ്റ്‌സ്‌, ലിനന്‍, വെല്‍വറ്റ്‌, ബഗ്‌റു സ്‌പണ്‍ ടസര്‍, പല്ലവ്‌ പ്രിന്റഡ്‌, ലിനന്‍ പ്രിന്റഡ്‌ ഡ്യൂപിയോണ്‍, ടിഷ്യു എന്നിങ്ങനെ വ്യത്യസ്‌തമായ ഫാബ്രിക്കുകളിലുള്ള സാരികളുടെ വിപുലമായ നിരതന്നെയുണ്‌ട്‌. ലാച്ച ആന്‍ഡ്‌ സല്‍വാര്‍ ബുത്തീക്കാണ്‌ മറ്റൊരു സവിശേഷത.